എണ്ണ ഇറക്കുമതി റെക്കോര്‍ഡ് ഉയരത്തില്‍പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വന്‍ കുതിപ്പെന്ന് സര്‍വേ റിപ്പോര്‍ട്ട്വൈദ്യുതോല്‍പ്പാദനത്തില്‍ പകുതിയും ഫോസില്‍ രഹിതമെന്ന് റിപ്പോര്‍ട്ട്വരുമാനം കുറച്ച് കാണിക്കുന്ന അതിസമ്പന്നരുടെ മേൽ സൂക്ഷ്മ നിരീക്ഷണത്തിന് ഐടി വകുപ്പ്

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിങ് വെട്ടിത്താഴ്ത്തി മൂഡീസ്

ന്യൂയോർക്ക്: ഇറക്കുമതിച്ചുങ്കം ആയുധമാക്കി ലോക രാജ്യങ്ങളെയാകെ വിരട്ടുന്നതിനിടെ യുഎസിന് സ്വന്തം രാജ്യത്തു നിന്നുതന്നെ കനത്ത അടി.

ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് ‘എഎഎ’ (AAA) എന്നതിൽ നിന്ന് ഒരുപടി താഴ്ത്തി ‘എഎ1’ (Aa1) ആക്കി. 1917നുശേഷം ആദ്യമായാണ് മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തുന്നത്. യുഎസ് ഗവൺമെന്റിന്റെ സാമ്പത്തിക ഭദ്രതയ്ക്കു നൽകുന്ന റേറ്റിങ്ങാണ് കുറച്ചത്.

എഎഎ റേറ്റിങ് എന്നത് സർക്കാരിന്റെ സമ്പദ്സ്ഥിതി ശക്തമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു.

ഇത്തരം ഉയർന്ന റേറ്റിങ് ഉള്ള രാജ്യങ്ങൾ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യവുമാണെന്നാണ് വിലയിരുത്തൽ. കടമെടുത്താൽ അത് കൃത്യമായി തിരിച്ചടയ്ക്കാനുള്ള ശേഷി ഗവൺമെന്റിനുണ്ടെന്നും ഈ റേറ്റിങ് വ്യക്തമാക്കുന്നു. ഇതിൽ നിന്നാണ് യുഎസിന്റെ റേറ്റിങ് മൂഡീസ് താഴ്ത്തിയതെന്നത് പ്രസിഡന്റ് ട്രംപിനും വൻ അടിയായിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ യുഎസ് ഗവൺമെന്റിന്റെ കടം കുത്തനെ കൂടിയെന്നും കടത്തിന്മേലുള്ള പലിശഭാരം അസഹനീയമായി വർധിച്ചെന്നും മൂഡീസ് അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ കടമെടുക്കാനാവാത്ത വിധം ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വഷളാവുകയാണെന്നും മൂഡീസ് പറയുന്നു.

ഏകദേശം 36.2 ട്രില്യൻ (ലക്ഷം കോടി) ഡോളറിന്റെ കടത്തിലാണ് നിലവിൽ യുഎസ് ഗവൺമെന്റ്. സുമാർ 3,000 ലക്ഷം കോടി രൂപ.

ഒക്ടോബർ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30 വരെ നീളുന്നതാണ് യുഎസിന്റെ സാമ്പത്തികവർഷം. നടപ്പുവർഷം ഇതുവരെ മാത്രം യുഎസ് ഗവൺമെന്റിന്റെ ധനക്കമ്മി (വരവും ചെലവും തമ്മിലെ അന്തരം) 1.05 ട്രില്യൻ ഡോളറാണ് (89 ലക്ഷം കോടി രൂപ). മുൻവർഷത്തെ സമാനകാലത്തേക്കാൾ 13% അധികം.

ആഭ്യന്തര നികുതികളും സർക്കാർ ജോലികളും വെട്ടിക്കുറയ്ക്കാനുള്ള നീക്കം 4 ലക്ഷം കോടി ഡോളറിന്റെ (340 ലക്ഷം കോടി രൂപ) അധിക ധനക്കമ്മിക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും മൂഡീസ് നൽകിയിട്ടുണ്ട്.

2024ലെ കണക്കുപ്രകാരം യുഎസിന്റെ ധനക്കമ്മി ജിഡിപിയുടെ 6.4 ശതമാനമാണ്. 2035ൽ ഇത് 9 ശതമാനത്തിലേക്ക് കുത്തനെ കൂടും. മൊത്തം കടം 2024ലെ 98 ശതമാനത്തിൽ നിന്ന് 2035ൽ ജിഡിപിയുടെ 134 ശതമാനമായും കൂടും.

ഗവൺമെന്റിന്റെ വരുമാനത്തിലെ ഇടിവ്, ഇതു കണക്കിലെടുക്കാതെയുള്ള അമിത ചെലവ്, പലിശ തിരിച്ചടവിലുണ്ടാകുന്ന വളർച്ച എന്നിവയാണ് തിരിച്ചടിയാകുകയെന്നും മൂഡീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ യുഎസിന്റെ ജിഡിപി വളർച്ചനിരക്ക് നെഗറ്റീവ് 0.3 ശതമാനത്തിലേക്ക് വീണിരുന്നു. തൊട്ടുമുൻപാദത്തിലെ പോസിറ്റിവ് 2.4 ശതമാനത്തിൽ നിന്നായിരുന്നു വീഴ്ച.

X
Top