ബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’

മൂന്നാം മോദി മന്ത്രിസഭയിലും ധനമന്ത്രിയായി നിർമലാ സീതാരാമൻ തുടരും

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്ത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ അധികാരമേറ്റെടുത്തത് ഞായറാഴ്ചയാണ്. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകൾ ഏതെന്നതിൽ തീരുമാനമായിരുന്നില്ല.

എന്നാൽ വിവിധ മന്ത്രിമാർ ഏതൊക്കെ വകുപ്പുകളാണ് കൈകാര്യം ചെയ്യുക എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത വന്നിരിക്കുന്നു. കേന്ദ്ര ധനമന്ത്രിയായി നിർമലാ സീതാരാമൻ തുടരും. ഇതോടെ, അടുത്ത മാസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക നിർമലാ സീതാരാമനാണെന്ന് വ്യക്തമായി.

നിലവിൽ കേന്ദ്ര മന്ത്രി സഭയിൽ 30 മന്ത്രിമാരും, 36 സഹ മന്ത്രിമാരും, സ്വതന്ത്ര ചുമതലുള്ള 5 മന്ത്രിമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. വിവിധ മന്ത്രിമാർക്ക് ലഭിച്ചിരിക്കുന്ന വകുപ്പുകൾ സംബന്ധിച്ച വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.

രാജ്നാഥ് സിങ് : പ്രതിരോധം
അമിത് ഷാ : ആഭ്യന്തരം, സഹകരണം
നിതിൻ ജയ്റാം ഗഡ്കരി : റോഡ് ഗതാഗതം, ഹൈവെ
ജെ.പി നഡ്ഡ : ആരോഗ്യം, കുടുംബക്ഷേമം, കെമിക്കൽസ് & ഫെർട്ടിലൈസേഴ്സ്
ശിവരാജ് സിങ് ചൗഹാൻ : കൃഷി, കർഷക ക്ഷേമം, ഗ്രാമ വികസനം
നിർമലാ സീതാരാമൻ : ധനകാര്യം, കോർപറേറ്റ് അഫയേഴ്സ്
എസ്.ജയശങ്കർ : വിദേശകാര്യം
മനോഹർ ലാൽ ഘട്ടർ : ഹൗസിങ്, നഗരകാര്യം, ഊർജ്ജം
എച്ച്.ഡി.കുമാരസ്വാമി : ഹെവി ഇൻഡ്സ്ട്രീസ്, സ്റ്റീൽ
പീയൂഷ് ഗോയൽ : കൊമേഴ്സ് & ഇൻഡസ്ട്രി
ധർമേന്ദ്ര പ്രധാൻ : വിദ്യാഭ്യാസം
ജിതൻ റാം മാഞ്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ
ലല്ലൻ സിങ് : പഞ്ചായത്തി രാജ്, ഫിഷറീസ്, അനിമൽ ഹസ്ബൻഡ്രി, ഡയറി
സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലഗതാഗതം
വീരേന്ദ്ര കുമാർ : സാമൂഹിക നീതി, ശാക്തീകരണം
കെ. റാം മോഹൻ നായിഡു: സിവിൽ ഏവിയേഷൻ
പ്രഹ്ലാദ് ജോഷി : ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതു വിതരണം, ന്യൂ & റിന്യൂവബിൾ എനർജി
ജൂറൽ ഓറം : ഗോത്രകാര്യം
ഗിരിരാജ് സിങ് : ടെക്സ്റ്റൈൽസ്
അശ്വിനി വൈഷ്ണവ് : റെയിൽവെയ്സ്, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ്, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി
ജ്യോതിരാദിത്യ ഷിൻഡെ : കമ്മ്യൂണിക്കേഷൻസ്, നോർത്ത്-ഈസ്റ്റേൺ റീജിയൺ ഡെവലപ്മെന്റ്
ഭൂപേന്ദ്ര യാദവ് : പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം
ഗജേന്ദ്ര സിങ് ഷെഖാവത് : സാംസ്കാരികം,ടൂറിസം
അന്നപൂർണ ദേവി : വനിതാ-ശിശു വികസനം
കിരൺ റിജ്ജു : പാർലമെന്ററി അഫയേഴ്സ്, ന്യൂനപക്ഷകാര്യം
ഹർദീപ് സിങ് പുരി : പെട്രോളിയം & നാച്ചുറൽ ഗ്യാസ്
മൻസൂഖ് മാണ്ഡവ്യ : ലേബർ & എംപ്ലോയ്മെന്റ്, യുവജനകാര്യം, കായികം
ജി.കിഷൻ റെഡ്ഡി : കൽക്കരി, ഖനനം
ചിരാഗ് പാസ്വാൻ : ഫൂഡ് പ്രൊസസിങ് ഇൻഡസ്ട്രീസ്
സി.ആർ. പാട്ടീൽ : ജൽശക്തി

X
Top