മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

മൊബിക്വിക്‌ ഓഹരി കുതിക്കുന്നു

ഴിഞ്ഞയാഴ്‌ച ലിസ്റ്റ്‌ ചെയ്‌ത ഡിജിറ്റല്‍ പേമെന്റ്‌ കമ്പനിയായ വണ്‍ മൊബിക്വിക്‌ സിസ്റ്റംസിന്റെ ഓഹരി വില ഇന്നലെ പുതിയ ഉയര്‍ന്ന വിലയിലേക്ക്‌ കുതിച്ചു. മൊബിക്വിക്കിന്റെ ഓഹരി വില ഇന്നലെ 13.50 ശതമാനമാണ്‌ ഉയര്‍ന്നത്‌.

118 കോടി രൂപയുടെ ബ്ലോക്ക്‌ ഡീലിനെ തുടര്‍ന്നാണ്‌ ഓഹരി വിലയില്‍ ശക്തമായ മുന്നേറ്റമുണ്ടായത്‌. 18.6 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്‌ ഇന്നലെ കൈമാറ്റം ചെയ്യപ്പെട്ടത്‌. ഇത്‌ കമ്പനിയുടെ മൊത്തം ഓഹരികളുടെ 2.4 ശതമാനം വരും. ശരാശരി 635 രൂപയ്‌ക്കാണ്‌ ഇടപാട്‌ നടന്നത്‌.

698.30 രൂപയാണ്‌ എന്‍എസ്‌ഇയില്‍ രേഖപ്പെടുത്തിയ പുതിയ ഉയര്‍ന്ന വില. ചൊവ്വാഴ്‌ച 608.90 രൂപയിലാണ്‌ ക്ലോസ്‌ ചെയ്‌തിരുന്നത്‌. ഡിസംബര്‍ 18ന്‌ 440 രൂപയില്‍ ലിസ്റ്റ്‌ ചെയ്‌ത മൊബിക്വിക്‌ ആ വിലയില്‍ നിന്നും ഒരാഴ്‌ച കൊണ്ട്‌ 56 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ഐപിഒ വിലയില്‍ നിന്നും ഈ ഓഹരിയിലുണ്ടായ മുന്നേറ്റം 146 ശതമാനമാണ്‌. 279 രൂപ ഐപിഒ വിലയുണ്ടായിരുന്ന മൊബിക്വിക്‌ 58.51% പ്രീമിയത്തോടെയായിരുന്നു ലിസ്റ്റ്‌ ചെയ്‌തത്‌. 440 രൂപയില്‍ ലിസ്റ്റ്‌ ചെയ്‌ത ഈ ഓഹരി അന്നു ക്ലോസ്‌ ചെയ്‌തത്‌ 528 രൂപയിലാണ്‌.

വളരെ മികച്ച പ്രതികരണമാണ്‌ മൊബിക്വിക്കിന്റെ ഐപിഒയ്‌ക്ക്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌. 125.69 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 572 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക വിവിധ ആവശ്യങ്ങള്‍ക്കായി കമ്പനി വിനിയോഗിക്കും. 150 കോടി രൂപ ധനകാര്യ സേവന ബിസിനസിലെ വളര്‍ച്ചയ്‌ക്കായും 135 കോടി രൂപ പേമെന്റ്‌ സേവനം വിപുലീകരിക്കുന്നതിനായും 107 കോടി രൂപ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, മെഷീന്‍ ലേര്‍ണിംഗ്‌, ടെക്‌നോളജി എന്നിവയുടെ ഗവേഷണ-വികസന പ്രവര്‍ത്തനത്തിനായും 70.2 കോടി രൂപ മൂലധന ചെലവിനായും വകയിരുത്തും.

ബിപിന്‍ പ്രീത്‌ സിംഗും ഉപാസന താകുവും ചേര്‍ന്ന്‌ സ്ഥാപിച്ച മൊബിക്വിക്‌ 161.03 ദശലക്ഷം ഉപയോക്താക്കളെ 4.26 ദശലക്ഷം വ്യാപാരികളുമായി ബന്ധിപ്പിക്കുന്നു. ഡിജിറ്റല്‍ ക്രെഡിറ്റ്‌, നിക്ഷേപം, ഇന്‍ഷുറന്‍സ്‌ തുടങ്ങിയ സേവനങ്ങളാണ്‌ മൊബിക്വിക്‌ ആപ്‌ വഴി നല്‍കുന്നത്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 875 കോടി രൂപ വരുമാനം കൈവരിച്ചു. മുന്‍വര്‍ഷം ഇത്‌ 539.46 കോടി രൂപയായിരുന്നു. 2022-23ല്‍ 83.81 കോടി രൂപ നഷ്‌ടം നേരിട്ട കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.08 കോടി രൂപം ലാഭം നേടി.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ മൊബിക്വിക്കിന്റെ വരുമാനം 342.7 കോടി രൂപയും നഷ്‌ടം 6.62 കോടി രൂപയുമാണ്‌.

X
Top