രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ മുന്നേറ്റം

മുംബൈ: മൊബൈൽ ഫോൺ കയറ്റുമതിയിൽ ചൈനയും വിയറ്റ്നാമുമായുള്ള അന്തരം കുറച്ച് ഇന്ത്യ. 2024 സാമ്പത്തിക വർഷത്തെ മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻ വർധനവനാണ് ഇന്ത്യയുണ്ടാക്കിയത്.

വിയറ്റ്നാമിന്റെ മൊബൈൽ ഫോൺ കയറ്റുമതിയിൽ 17.6 ശതമാനവും ചൈനയുടേതിൽ 2.78 ശതമാനവും ഇടിവുണ്ടായപ്പോൾ ഇന്ത്യ മൊബൈൽ ഫോൺ കയറ്റുമതിയിൽ 40.5 ശതമാനം വർധനവുണ്ടാക്കിയെന്ന് എക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിയറ്റ്നാമിൽ നിന്നും ചൈനയിൽ നിന്നുമുള്ള മൊബൈൽ ഫോൺ കയറ്റുമതിയിലുണ്ടായ കുറവിന്റെ 50 ശതമാനം ഇന്ത്യയ്ക്ക് ലഭിച്ചതായാണ് വിവരം. ചൈനയുടെ വിതരണ ശൃംഖലയുടെ വലിയൊരുഭാഗം കയ്യടക്കാനുള്ള ലക്ഷ്യം ഇതുവഴി യാഥാർത്ഥ്യമായെന്ന് ഇത് വ്യക്തമാക്കുന്നു.

എങ്കിലും ചൈന തന്നെയാണ് മൊബൈൽ ഫോൺ വിതരണത്തിൽ മുന്നിലുള്ളത്. ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ചൈനയിൽ നിന്നുള്ള വിതരണ ശൃംഖലയെ ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട് ഫോൺ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസന്റീവ് സ്കീം അവതരിപ്പിച്ചത്. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ എക്കോണമിക് ടൈംസിനോട് പറഞ്ഞു.

ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ (ഐടിസി) കണക്കനുസരിച്ച്, ചൈനയുടെ മൊബൈൽ ഫോൺ കയറ്റുമതി 2023 സാമ്പത്തിക വർഷത്തിൽ 13630 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 13250 കോടിയായി കുറഞ്ഞു. 2.8 ശതമാനത്തിന്റെ കുറവ്.

സമാനമായി വിയറ്റ്നാമിലും മൊബൈൽ ഫോൺ കയറ്റുമതിയിൽ വലിയ ഇടിവുണ്ടായി. 2023ൽ 31900 കോടി ആയിരുന്നത് 2024 ആയപ്പോഴേക്കും 26270 കോടി ആയി കുറഞ്ഞു. 17.6 ശതമാനത്തിന്റെ ഇടിവ്.

രണ്ട് രാജ്യങ്ങളിൽ നിന്നുമായി ആകെ 9.4 ശതമാനത്തിന്റെ കുറവ്. ഇന്ത്യയാകട്ടെ 2023ൽ 11100 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 15600 കോടിയായി ഉയർന്നു.

40 ശതമാനത്തിലേറെ വർധനവാണുണ്ടായത്.

X
Top