
കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർപഴ്സനും മാനേജിങ് ഡയറക്ടറുമായി മിഥുൻ.കെ.ചിറ്റിലപ്പിള്ളിയെ നിയമിച്ചു. 2012 മുതൽ മാനേജിങ് ഡയറക്ടറാണ്.
നിലവിലെ ചെയർപഴ്സനും സ്വതന്ത്ര ഡയറക്ടറുമായ രാധ ഉണ്ണിയുടെ കാലാവധി പൂർത്തിയായതോടെയാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മിഥുനെ തിരഞ്ഞെടുത്തത്.
2006ൽ എക്സിക്യൂട്ടീവ് ഡയറക്ടറായാണ് മിഥുൻ വി ഗാർഡിലെത്തുന്നത്. 7 സംസ്ഥാനങ്ങളിലായി 12,000 ജീവനക്കാർ വി ഗാർഡിലുണ്ട്.






