പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

കേരളത്തിൽ 4 മാതൃകാ ഭക്ഷണത്തെരുവുകൾക്ക് അനുമതി

ന്യൂഡൽഹി: കേരളത്തിൽ 4 മാതൃകാ ഭക്ഷണത്തെരുവുകൾ സ്ഥാപിക്കാൻ ആരോഗ്യമന്ത്രാലയം 4 കോടി രൂപ അനുവദിക്കും.

ഇതുൾപ്പെടെ തുടക്കത്തിൽ രാജ്യത്തു 100 തെരുവുകൾ സ്ഥാപിക്കാനാണു തീരുമാനം. ഇതിനു ദേശീയ ആരോഗ്യദൗത്യത്തിനു കീഴിൽ 100 കോടി രൂപ അനുവദിച്ചു. കേരളത്തിലെ ഓരോ മാതൃകാ തെരുവിനും 1 കോടി രൂപ വീതമാണു നൽകുക.

ടൂറിസം വികസനത്തിനു ഗുണകരമാകുമെങ്കിലും ഭക്ഷണത്തെരുവുകളിലെ വൃത്തിഹീനമായ സാഹചര്യം രോഗകാരിയായി മാറുന്നത് ഒഴിവാക്കുകയാണ് പ്രധാനലക്ഷ്യം.

2016ലെ കണക്കുപ്രകാരം, ഇന്ത്യയിൽ വൃത്തിഹീനമായ ഭക്ഷ്യസാഹചര്യങ്ങൾ മൂലം രോഗമുണ്ടാകുന്നത് ചൈനയെക്കാൾ 40% വരെ കൂടുതലാണെന്നു ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മികച്ച ശുചിത്വസംവിധാനങ്ങൾ, കുടിവെള്ളം, മാലിന്യസംസ്കരണ മാർഗങ്ങൾ തുടങ്ങിയവയോടെ മാതൃക ഭക്ഷണത്തെരുവുകൾ നിർദേശിച്ചിരിക്കുന്നത്.

X
Top