
കൊച്ചി: വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്ത് ഡാറ്റാ സയൻസിന്റെ പ്രാധാന്യം വിളിച്ചോതി കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ‘മിഡാസ് 25’ അന്താരാഷ്ട്ര സമ്മേളനം നടത്തി. കോതമംഗലം എംഎ കോളജ് അസോസിയേഷനും, കേന്ദ്ര സർക്കാരിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷനും, കേരള മാത്തമാറ്റിക്കൽ അസോസിയേഷനും സംയുക്തമായി നടത്തിയ സമ്മേളനം ന്യൂഡൽഹി ഇന്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ ഡയറക്ടർ ഡോ. അവിനാഷ് ചന്ദ്രപാണ്ഡെ ഉദ്ഘാടനം ചെയ്തു.
ഡാറ്റാ സയന്റിസ്റ്റ് ജോലികൾക്ക് അടുത്ത 10 വർഷത്തിൽ 36% വളർച്ചയാണ് അമേരിക്കയിലെ ബ്യൂറോ ഓഫ് ബർ സ്റ്റാറ്റിസ്റ്റിക്സ് കണക്കാക്കുന്ന തെന്ന് അദ്ദേഹം പറഞ്ഞു. കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എംഎ കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിന്റെ പ്രബന്ധ സമാഹാരം കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. എ കൃഷ്ണമൂർത്തി പ്രകാശനം ചെയ്തു. മേരി ക്യൂറി സ്കോളർഷിപ്പിന് അർഹയായ പൂർവ വിദ്യാർഥിനി മരിയ പീറ്ററെ ചടങ്ങിൽ ആദരിച്ചു.
കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. എ കൃഷ്ണമൂർത്തി, യുകെ കീൽ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊ ഫസർ ഡോ. ഉച്ചെന്ന ഡാനിയൽ അനി പ്രസംഗിച്ചു. സെമിനാർ കൺ വീനർ ഡോ.രാജേഷ് കെ തുമ്പക്കര സ്വാഗതവും കോർഡിനേറ്റർ ഡോ. നിധി പി രമേഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു.






