2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഓപ്പണ്‍ എഐയുടെ ജിപിടി-4 ഈയാഴ്ചയെത്തും

മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പണ് എഐയുടെ ഏറ്റവും പുതിയ ലാര്ജ് ലാംഗ്വേജ് മോഡലായ (എല്എല്എം) ജിപിടി-4 അടുത്തയാഴ്ച പുറത്തിറക്കും. നിര്ദേശങ്ങള് നല്കിയാല് വീഡിയോ നിര്മിക്കാനുള്ള കഴിവും ഈ ആര്ട്ടിഫിഷ്യല് ഇന്റലിജന്സിനുണ്ടാവും.

മൈക്രോസോഫ്റ്റ് ജര്മനിയിലെ ചീഫ് ടെക്നോളജി ഓഫീസറായ ആന്ദ്രെയാസ് ബ്രൗണ് ആണ് ജിപിടി-4 അടുത്തയാഴ്ച പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചത്. എഐ ഇന് ഫോക്കസ്- ഡിജിറ്റല് കിക്കോഫ് എന്ന പേരിലായിരിക്കും അവതരണ പരിപാടി.

ചാറ്റ് ജിപിടിയ്ക്ക് അടിസ്ഥാനമായ ജിപിടി 3.5 നേക്കാള് മികച്ചതായിരിക്കും ജിപിടി4. ചാറ്റ് ജിപിടിയും ജിപിടി 3.5-ന്റെ പിന്തുണയില് പ്രവര്ത്തിക്കുന്ന മറ്റ് സാങ്കേതിക വിദ്യകള്ക്കും നിലവില് ടെക്സ്റ്റ് അധിഷ്ടിതമായ മറുപടികള് നല്കാന് മാത്രമേ സാധിക്കുകയുള്ളൂ.

എന്നാല് ജിപിടി-4 അങ്ങനെ ആയിരിക്കില്ലെന്നാണ് ബ്രൗണ് പറയുന്നത്. വീഡിയോ ഉള്പ്പടെയുള്ള മറ്റ് ഉള്ളടക്കങ്ങള് നിര്മിക്കാന് ജിപിടി4-ന് ശേഷിയുണ്ടാവുമെന്നാണ് വിവരം.

അതേസമയം, എഐ പിന്തുണയോടെയുള്ള ബിങ് സെര്ച്ച് ഞ്ചെിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു. ചാറ്റ് ജിപിടി സാങ്കേതിക വിദ്യ ലഭ്യമാക്കിയത് ഉപഭോക്താക്കളുടെ എണ്ണത്തില് മുമ്പില്ലാത്ത വിധം വര്ധനവുണ്ടാവുന്നതിനിടയാക്കി.

അതേസമയം, ഗൂഗിളിന് പ്രതിദിനം 100 കോടിയിലധികം സജീവ ഉപഭോക്താക്കളുണ്ട്. ബിങിന്റെ പ്രതിദിന ഉപഭോക്താക്കളില് മൂന്നിലൊന്ന് പേരും എഐ ചാറ്റ് സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

X
Top