‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

മൂന്ന്‌ യുഎസ്‌ കമ്പനികള്‍ക്ക്‌ ചൈനീസ്‌ വിപണിയേക്കാള്‍ വലിപ്പം

ന്യൂയോർക്ക്: മൈക്രോസോഫ്‌റ്റ്‌, എന്‍വിഡിയ, ആപ്പിള്‍ എന്നീ യുഎസ്‌ കമ്പനികളുടെ വിപണിമൂല്യം ചൈനീസ്‌ വിപണിയുടെ മൊത്തം മൂല്യത്തേക്കാള്‍ കൂടുതല്‍. ഈ കമ്പനികളുടെ മൊത്തം വിപണിമൂല്യം 9.2 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു.

അതേ സമയം ചൈനീസ്‌ വിപണിയില്‍ വ്യാപാരം ചെയ്യുന്ന മൊത്തം ഓഹരികളുടെ മൂല്യം 9 ലക്ഷം കോടി ഡോളറാണ്‌. മൈക്രോസോഫ്‌റ്റ്‌, എന്‍വിഡിയ, ആപ്പിള്‍ എന്നീ മൂന്ന്‌ കമ്പനികളില്‍ ഓരോന്നിന്നും മൂന്ന്‌ ലക്ഷം കോടി ഡോളറിലേറെ വിപണിമൂല്യമുണ്ട്‌.

എന്‍വിഡിയയുടെ വിപണിമൂല്യം ഈയാഴ്‌ച മൂന്ന്‌ ലക്ഷം കോടി രൂപ മറികടന്നിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ രംഗത്തുണ്ടായ മുന്നേറ്റമാണ്‌ എന്‍വിഡിയയ്‌ക്ക്‌ ഗുണകരമായത്‌.

മുന്‍നിര എഐ കമ്പനികള്‍ ഗ്രാഫിക്‌ പ്രോസസിംഗ്‌ യൂണിറ്റുകള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത്‌ എന്‍വിഡിയയെയാണ്‌. ആപ്പിളിനെ മറികടന്ന്‌ എന്‍വിഡിയ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി മാറി. മൈക്രോസോഫ്‌റ്റാണ്‌ ഒന്നാമത്‌.

ടെക്‌നോളജി കമ്പനികളുടെ മുന്നേറ്റത്തെ തുടര്‍ന്ന്‌ ടെക്‌നോളജി ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നാസ്‌ഡാക്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു.

X
Top