
മലപ്പുറം: ചെമ്മാട് മൈജി ഷോറൂം, വലിയ മൈജി ഫ്യൂച്ചർ ഷോറൂമായി മാറുന്നു. ഇന്ന് രാവിലെ 10ന് ഗായകൻ ഹനാൻ ഷാ ഷോറൂം ഉദ്ഘാടനം ചെയ്യും.10 ലക്ഷം രൂപ ബമ്പർ സമ്മാനവുമായെത്തുന്ന ക്രിസ്മസ് ബമ്പർ ഓഫറിൽ ഷോപ്പ് ചെയ്യാനുള്ള അവസരവുമുണ്ട്. ഉദ്ഘാടന ദിവസം ആദ്യത്തെ മൂന്ന് മണിക്കൂറിൽ ഷോറൂം സന്ദർശിക്കുന്ന മൂന്ന് പേർക്ക് നറുക്കെടുപ്പിലൂടെ ടിവി സമ്മാനമായി ലഭിക്കും.
മൊബൈൽ ഫോൺ, ലാപ്ടോപ്പ് ,ഡിജിറ്റൽ ഗാഡ്ജറ്റ്സ് എന്നിവയ്ക്കൊപ്പം റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടിവി, ഏസി, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഹോം & ഓഫീസ് ഓട്ടോമേഷൻ, സെക്യൂരിറ്റി സിസ്റ്റംസ് എന്നിവയുടെ വലിയ കളക്ഷനുള്ള വിശാല ഷോറൂമാണ് ഇത്. ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ, ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും കുറഞ്ഞ വിലകളുമാണ് ഉപഭോക്താവിനെ കാത്തിരിക്കുന്നത്. വിപണിയിൽ 20 വർഷങ്ങൾ പിന്നിടുമ്പോൾ 150ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവീസ് നെറ്റ്വർക്കാണ് മൈജി.






