ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

കേരളവുമായി വ്യാപാരബന്ധം സജീവമാക്കാനൊരുങ്ങി മെക്സിക്കോ, ലാറ്റിൻ അമേരിക്കൻ, കരീബിയൻ ട്രേഡ് കമ്മീഷണറുടെ ഓഫീസ് കൊച്ചിയിൽ തുറന്നു

  • കേരളത്തിൻ്റെ പരമ്പരാഗത വിഭവങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾ അടക്കമുള്ള കാർഷിക ഉല്പന്നങ്ങൾക്കും മെക്സിക്കോയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വൻ സ്വീകാര്യത

കൊച്ചി: ലാറ്റിൻ അമേരിക്കൻ, കരീബിയൻ ട്രേഡ് കമ്മീഷണറുടെ ഓഫീസ് കൊച്ചിയിൽ തുറന്നു. ലാറ്റിൻ അമേരിക്കൻ, കരീബിയൻ ട്രേഡ് കമ്മീഷണറായി മണികണ്ഠൻ സൂര്യ വെങ്കട്ടയെ നിയമിച്ചു.

കേരളത്തിലെ ഉല്പന്നങ്ങൾക്ക് മെക്സിക്കൻ വിപണിയിൽ പുത്തൻ സാധ്യതകൾ തുറന്നു കൊടുക്കുമെന്ന് ട്രേഡ് കമ്മീഷണർ ഓഫീസ് ഉൽഘാടനത്തോടനുബന്ധിച് സംഘടിപ്പിച്ച ഇന്ത്യ- മെക്സിക്കോ കോൺഫറൻസിൽ സംസാരിക്കവേ ഇൻഡ്യയിലെ മെക്സിക്കൻ അംബാസിഡർ ഫെഡറികോ സാലസ് ലോട്ട്ഫെ പറഞ്ഞു.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മണികണ്ഠന്റെ പരിചയസമ്പത്ത് ഇതിന് കൂടുതൽ കരുത്ത് പകരുമെന്നും അംബാസിഡർ പറഞ്ഞു.

കേരളത്തിൻ്റെ പരമ്പരാഗത വിഭവങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾ അടക്കമുള്ള കാർഷിക ഉല്പന്നങ്ങൾക്കും മെക്സിക്കോയിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും വൻ സ്വീകാര്യതയുണ്ടെന്നും ഇതിനായി ലാറ്റിനമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ പൂർണ്ണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മെക്സിക്കൻ അംബാസിഡർ അറിയിച്ചു.

കേരളവും മെക്സിക്കോയും തമ്മിലുള്ള വ്യാപാരബന്ധം ടൂറിസം മേഖലയ്ക്കും ഏറെ ഉണർവ് നൽകുമെന്ന് നിയുക്ത ലാറ്റിൻ അമേരിക്കൻ, കരീബിയൻ ട്രേഡ് കമ്മീഷണർ മണികണ്ഠൻ സൂര്യ വെങ്കട്ട പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ യൂണിവേഴ്സിറ്റുകളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നും തൻ്റെ ഈ സ്ഥാനലബ്ധി കേരളത്തിലെ സംരംഭകർക്ക് മെക്സിക്കോയുമായി സുതാര്യമായ രീതിയിൽ വ്യാപാര ബന്ധം നടത്തുന്നതിനുള്ള അവസരം ഒരുക്കി നൽകുമെന്നും മണികണ്ഠൻ പറഞ്ഞു.

ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. സ്പൈസസ് ബോർഡ്, കയർ ബോർഡ് എന്നീ സ്ഥാപനങ്ങൾ തങ്ങളുടെ ഉല്പന്നങ്ങളെയും പ്രവർത്തനങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോ മെക്സിക്കൻ പ്രതിനിധികൾക്ക് മുന്നിൽ അവതരിപ്പിച്ചു.

മെക്സിക്കൻ കോൺസുലേറ്റൂമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ലാറ്റിൻ അമേരിക്കൻ, കരീബിയൻ ട്രേഡ് കമ്മീഷണറുടെ ഓഫീസ് വൈറ്റിലയിൽ ആണ് തുറന്നിരിക്കുന്നത്.

X
Top