ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഓഗ്മെന്റഡ് റിയാലിറ്റിയിലെ വന്‍ നിക്ഷേപത്തെത്തുടർന്ന് മെറ്റയ്ക്ക് കോടികളുടെ നഷ്ടം

ഗ്മെന്റഡ് റിയാലിറ്റി, വിര്ച്വല് റിയാലിറ്റി രംഗത്ത് വന് നിക്ഷേപം തുടരുകയാണ് മെറ്റ. ഇനിയും പച്ചപിടിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യാ മേഖലയില് നിക്ഷേപം നടത്തി കോടികളുടെ നഷ്ടമാണ് കഴിഞ്ഞ കുറച്ചുകാലമായി മെറ്റയ്ക്കുണ്ടാവുന്നത്. ഇത്തവണയും മറിച്ചല്ല.

കഴിഞ്ഞ ത്രൈമാസ കണക്കുകളനുസരിച്ച് മെറ്റയുടെ എആര്/വിആര് റിയാലിറ്റി ലാബ്സില് 385 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.

2022 ജൂണ് മുതല് മാസം 100 കോടിയിലേറെ ഡോളര് എന്ന നിലയിലാണ് കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഗെയിംസ് ഇന്ഡസ്ട്രി.ബിസ് വെബ്സൈറ്റ് റിപ്പോര്ട്ട് ചെയ്യുന്നു.

വിആര് രംഗത്തെ വികസനപ്രവര്ത്തനങ്ങള് തുടര്ച്ചയായി നടക്കുന്നതിനാലും അടിസ്ഥാന സൗകര്യ വികസനത്തിലുള്ള നിക്ഷേപങ്ങളും കാരണം വര്ഷം തോറുമുള്ള നഷ്ടം ഇനിയും വര്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു.

വര്ഷം തോറും ഈ പ്രവര്ത്തന നഷ്ടം അരത്ഥപൂര്ണമായി വര്ധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മെറ്റ സിഎഫ്ഒ സൂസന് ലി പറഞ്ഞു.

ഈ സാമ്പത്തികവര്ഷം ആദ്യ പാദത്തില് 44 കോടി ഡോളറിന്റെ വരുമാനമാണ് മെറ്റയ്ക്കുണ്ടായത്. എന്നാല് 385 കോടി ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി.

അതേസമയം, 2023 ലെ എക്സ്റ്റന്ഡഡ് റിയാലിറ്റി ഹെഡ്സെറ്റ് വിപണിയില് 59 ശതമാനമാണ് മെറ്റയുടെ വിപണി വിഹിതം. ക്വസ്റ്റ് 2 ന്റെ വില കുറച്ച് കൂടുതല് ഉപഭോക്താക്കളെ ആകര്ഷിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.

ആപ്പിളിന്റെ വിഷന് പ്രോ ഹെഡ്സെറ്റ് ക്വസ്റ്റിന് എതിരാളിയായി രംഗപ്രവേശം ചെയ്തിട്ടുണ്ട്. എഐ രംഗം കൂടുതല് ശക്തിയാര്ജിക്കുന്നതിനൊപ്പം വിര്ച്വല് റിയാലിറ്റി രംഗവും ശക്തിയാര്ജിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

X
Top