അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

വരുമാനത്തിൽ 62% വർധന രേഖപ്പെടുത്തി മാക്‌സ് വെഞ്ചേഴ്‌സ് & ഇൻഡസ്ട്രീസ്

മുംബൈ: മാക്‌സ് ഗ്രൂപ്പിന്റെ മൂന്ന് ഹോൾഡിംഗ് കമ്പനികളിലൊന്നായ മാക്‌സ് വെഞ്ചേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (മാക്‌സ്‌വിൽ) 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ വരുമാനത്തിൽ 62% വർധന രേഖപ്പെടുത്തി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, പാക്കേജിംഗ് ഫിലിം ബിസിനസിന്റെ ഓഹരി വിൽപ്പനയിൽ നിന്ന് സമാഹരിച്ച മൂലധനം കമ്പനി വിന്യസിച്ചതായും, ഇത് ഉപയോഗിച്ച് ഏറ്റവും മികച്ച 3 ഡെവലപ്പർമാരിൽ ഒരാളായി മാറുക എന്ന ലക്ഷ്യത്തിന് അനുസൃതമായി കമ്പനിയുടെ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തിയതായും എം‌വി‌ഐ‌എൽ എംഡിയും സിഇഒയുമായ സാഹിൽ വചാനി പറഞ്ഞു.

അവലോകന പാദത്തിൽ ഏക്കർ ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100% ഓഹരികൾ 322.50 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായി കമ്പനി അറിയിച്ചു. കൂടാതെ നോയിഡയിൽ 1,300 കോടി രൂപയിലധികം വിൽപ്പന സാധ്യതയുള്ള 10 ഏക്കർ മിക്സഡ് യൂസ് റെസിഡൻഷ്യൽ ലാൻഡ് പാഴ്സലും മാക്സ് സ്വന്തമാക്കി. ഈ മിക്സഡ് യൂസ് റെസിഡൻഷ്യൽ പ്രോജക്റ്റിന് ഏകദേശം ഒരു ദശലക്ഷം ചതുരശ്ര അടി വിൽപന വിസ്തൃതി ഉണ്ടായിരിക്കും.

X
Top