റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

മൂന്നുദിവസത്തെ നേട്ടത്തിന് ശേഷം ഇക്വിറ്റി വിപണിയില്‍ ലാഭമെടുപ്പ്

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. സെന്‍സെക്‌സ് 387.73 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 82626.23 ലെവലിലും നിഫ്റ്റി 96.55 പോയിന്റ് അഥവാ 0.38 ശതമാനം ഇടിഞ്ഞ് 25327.05 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1992 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1961 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 163 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്‌സിഎല്‍ ടെക്ക്, ഐസിഐസിഐ ബാങ്ക്, നെസ്ലെ, ടൈറ്റന്‍,ട്രെന്റ് എന്നിവയാണ് കനത്ത ഇടിവ് നേരിട്ടത്. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്, ശ്രീരാം ഫിനാന്‍സ്, എസ്ബിഐ എന്നിവ നേട്ടത്തിലായി.

മേഖലകളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, മീഡിയ, വാഹനം, എഫ്എംസിജി,ഐടി എന്നിവ 0.4-0.6 ശതമാനം പൊഴിച്ചപ്പോള്‍ പൊതുമേഖല ബാങ്ക് 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടര്‍ന്നു.

X
Top