എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

1 ശതമാനത്തോളം പ്രതിവാര നേട്ടമുണ്ടാക്കി സൂചികകള്‍

മുംബൈ: ജൂലൈ 21 ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 0.94 ശതമാനം അഥവാ 623.36 പോയിന്റ് നേടി 66684.26 ലെവലിലും നിഫ്റ്റി50 0.92 ശതമാനം അഥവാ 180.5 പോയിന്റ് നേടി 19745 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. സെന്‍സെക്‌സ് 67619.17 ലെവലിന്റെയും നിഫ്റ്റി, 19991.85 ലെവലിന്റെയും റെക്കോര്‍ഡ് ഉയരം കൈവരിക്കുകയും ചെയ്തു.

ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 1.3 ശതമാനം ഉയര്‍ന്നപ്പോള്‍ ഡിസിഎം ശ്രീറാം ഇന്‍ഡസ്ട്രീസ്, സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി, അരിഹന്ത് ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ഡിബി കോര്‍പ്പറേഷന്‍, മിഷ്താന്‍ ഫുഡ്‌സ്, ജയ് ബാലാജി ഇന്‍ഡസ്ട്രീസ്, ആശാപുര മൈന്‍ചെം, ന്യൂജെന്‍ സോഫ്‌റ്റ്വെയര്‍ ടെക്‌നോളജീസ്, ജാഗരണ്‍ പ്രകാശന്‍, സെറിബ്ര ഇന്റഗ്രേറ്റഡ് ടെക്‌നോളജീസ്, ഡോഡ്‌ല ഡയറി, എല്‍ടി ഫുഡ്‌സ്, ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ, ടെക്‌സ്മാകോ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഹോള്‍ഡിംഗ്‌സ്, ഹെറിറ്റേജ് ഫുഡ്‌സ്, ജിന്‍ഡാല്‍ സാ എന്നിവയാണ് നേട്ടം കൈവരിച്ചത്. ഈ ഓഹരികള്‍ 20-32 ശതമാനം ഉയര്‍ന്നു.

ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് റെക്റ്റിഫയേഴ്‌സ് ഇന്ത്യ, കൃഷ്ണ ഡയഗ്‌നോസ്റ്റിക്‌സ്, ഡാറ്റാമാറ്റിക്‌സ് ഗ്ലോബല്‍ സര്‍വീസസ്, സിസിഎല്‍ പ്രൊഡക്ട്‌സ് ഇന്ത്യ, ഹിമത്സിംഗ സെയ്ഡ്, റോട്ടോ പമ്പ്‌സ് എന്നിവ അതേസമയം 11-25 ശതമാനം നഷ്ടത്തിലായി. പോളികാബ് ഇന്ത്യ, എംഫാസിസ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എസ്‌ജെവിഎന്‍, ഗ്ലാന്‍ഡ് ഫാര്‍മ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് മികച്ച പ്രകടനം നടത്തിയ മിഡ്ക്യാപുകള്‍. അവയുടെ പിന്‍ബലത്തില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5 ശതമാനമുയര്‍ന്നു.

ഡാല്‍മിയ ഭാരത്, ടാറ്റ എല്‍ക്‌സി, ജെഎസ്ഡബ്ല്യു എനര്‍ജി, റാംകോ സിമന്റ്‌സ്, ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്‌റ്റ്വെയര്‍ എന്നിവയാണ് നഷ്ടം നേരിട്ട മിഡ്ക്യാപ്പുകള്‍. ലാര്‍ജ്ക്യാപ് 0.7 ശതമാനമാണുയര്‍ന്നത്. യുണൈറ്റഡ് സ്പിരിറ്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്നിവ നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ശ്രീ സിമന്റ്‌സ് എന്നിവ നഷ്ടം നേരിട്ടു.

ബിഎസ്ഇ സെന്‍സെക്‌സില്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി എന്നിവ വിപണി മൂലധനം കൂടുതല്‍ ചേര്‍ത്തപ്പോള്‍ മേഖലകളില്‍ പൊതുമേഖല ബാങ്ക് 4 ശതമാനവും ബാങ്ക് 2.8 ശതമാനവും ഫാര്‍മ,എനര്‍ജി എന്നിവ 2 ശതമാനം വീതവും മീഡിയ 3 ശതമാനവമുയര്‍ന്നിട്ടുണ്ട്. നിഫ്റ്റി ഐടി അതേസമയം 3.5 ശതമാനം ഇടിവ് നേരിട്ടു.

3115.26 കോടി രൂപയുടെ അറ്റ വാങ്ങലാണ് കഴിഞ്ഞയാഴ്ചയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) നടത്തിയത്. ജൂലൈയില്‍ ഇതുവരെ അവര്‍ 17697.89 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) അതേസമയം 8906.19 കോടി രൂപയുടെ അറ്റ വില്‍പനയാണ് നടത്തിയത്.

രൂപ നേട്ടമുണ്ടാക്കുന്നതിനും ആഴ്ച സാക്ഷിയായി. 22 പൈസ നേട്ടത്തില്‍ 81.95 നിരക്കിലാണ് വെള്ളിയാഴ്ച രൂപ ക്ലോസ് ചെയ്തത്.

X
Top