
മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 175.02 പോയിന്റ് അഥവാ 0.26 ശതമാനം താഴ്ന്ന് 66922.42 ലെവലിലും നിഫ്റ്റി 47.80 പോയിന്റ് അഥവാ 0.24 ശതമാനം താഴ്ന്ന് 19785.40 ലെവലിലും വ്യാപാരം തുടരുന്നു. 1592 ഓഹരികള്‍ മുന്നേറുമ്പോള്‍ 1194 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
136 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഡോ.റെഡ്ഡീസ് ലാബ്‌സ്,സണ്‍ ഫാര്‍മ,എസ്ബിഐ,ഹിന്റാല്‍കോ,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഐസിഐസിഐ ബാങ്ക്,പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം കൈവരിക്കുന്നത്. റിയലയന്‍സ്,ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ ടെക്ക്, അള്‍ട്രാ ടെക്ക് സിമന്റ്, ഹീറോ മോട്ടോ കോര്‍പ്,എച്ച്ഡിഎഫ്‌സി ലൈഫ്,ബജാജ് ഫിനാന്‍സ്,ടൈറ്റന്‍ കമ്പനി,ലാര്‍സണ്‍ , ടിസിഎസ് എന്നിവ നഷ്ടം നേരിട്ടു.
മേഖലകളില്‍ ഐടി 0.6 ശതമാനം ഇടിവ് നേരിടുമ്പോള്‍ ലോഹം,ഓയില്‍ ആന്റ് ഗ്യാസ്,ഊര്‍ഡ്ഡം,റിയാലിറ്റി,ഹെല്‍ത്ത്‌കെയര്‍ എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ ഉയര്‍ന്നിട്ടുണ്ട്. നെഗറ്റീവ് വാര്‍ത്തകളുടെ അഭാവത്തില്‍, മുന്നേറ്റം തുടരുമെന്ന് മെഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറയുന്നു.
അതേസമയം വിപണി അമിത വാങ്ങല്‍ ഘട്ടത്തിലാണ്. റിലയന്‍സില്‍ നിന്നുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വിഭജനം,ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ കമ്പനികളുടെ ഒന്നാം പാദ ഫലങ്ങള്‍ എന്നിവ വ്യാഴാഴ്ച വിപണിയെ സ്വാധീനിക്കും.






