എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

വിപണി ഇടിവ് നേരിടുന്നു; നിഫ്റ്റി 19850 ന് സമീപം, 450 പോയിന്റ് താഴ്ന്ന് സെന്‍സെക്‌സ്

മുംബൈ: വെള്ളിയാഴ്ച തുടക്കത്തില്‍ വിപണി ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 449.66 പോയിന്റ് അഥവാ 0.67 ശതമാനം താഴ്ന്ന് 67122.24 ലെവലിലും നിഫ്റ്റി 113.80 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 19865 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1452 ഓഹരികള്‍ മുന്നേറുമ്പോള്‍ 1331 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

114 ഓഹരി വിലകളില്‍ മാറ്റമില്ല. ലാര്‍സണ്‍,അപ്പോളോ ഹോസ്പിറ്റല്‍സ്,ഡിവിസ് ലാബ്‌സ്,ബ്രിട്ടാനിയ,ഒഎന്‍ജിസി,എസ്ബിഐ,പവര്‍ഗ്രിഡ്,നെസ്ലെ,ഐടിസി, എന്‍ടിപിസി എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കുന്നത്. ഇന്‍ഫോസിസ്,ടെക് മഹീന്ദ്ര,വിപ്രോ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,റിലയന്‍സ്,ടിസിഎസ്,ടാറ്റ സ്റ്റീല്‍,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ കാപിറ്റല്‍ ഗുഡ്‌സ് 1 ശതമാനമുയര്‍ന്നപ്പോള്‍ ലോഹം,എഫ്എംസിജി,റിയാലിറ്റി എന്നിവ അരശതമാനം വീതവും ഐടി 3 ശതമാനവും താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുന്നുണ്ട്. ഇന്‍ഫോസിസ് വരുമാന വളര്‍ച്ച അനുമാനം കുറച്ചതും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ നിരാശജനകമായ പ്രകടനവും വിപണിയെ ബാധിക്കുമെന്ന് ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

ഇന്‍ഫോസിസിന് നിഫ്റ്റിയില്‍ 5.9 ശതമാനം വെയ്‌റ്റേജാണുള്ളത്. അതേസമയം വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങല്‍ ആശാവഹമാണ്. എഫ്്‌ഐഐ നിക്ഷേപത്തിന് നിഫ്റ്റിയെ 20,000 ലെവലിലേയ്ക്ക് ഉയര്‍ത്താന്‍ സാധിക്കും.

നിഫ്റ്റി ബാങ്കിന്റെ പിന്തുണയും നിര്‍ണ്ണായകമാണ്. മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ 19759 ലെവലിലാണ് സപ്പോര്‍ട്ട് കാണുന്നത്. അമിത വില്‍പന ഘട്ടത്തിലായതിനാല്‍ സൂചികകള്‍ കിതയ്ക്കുമെന്ന് തപ്‌സെ അഭിപ്രായപ്പെട്ടു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌,ഐസിഐസിഐ ബാങ്ക്,യെസ് ബാങ്ക്,കോടക് മഹീന്ദ്ര ബാങ്ക്,ആര്‍ബിഎല്‍ ബാങ്ക്,എയു സ്്മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയവയാണ് വെള്ളിയാഴ്ച ഒന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടുന്ന പ്രമുഖ സ്ഥാപനങ്ങള്‍.

X
Top