
മുംബൈ: ജൂലൈ 21 ന് വിപണി കനത്ത ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 887.64 പോയിന്റ് അഥവാ 1.31 ശതമാനം താഴ്ന്ന് 66684.26 ലെവലിലും നിഫ്‌ററി 234.20 പോയിന്റ് അഥവാ 1.17 ശതമാനം താഴ്ന്ന്് 19745 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1578 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1725 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.
117 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ടെക് മഹീന്ദ്ര,എച്ച്‌സിഎല്‍,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,റിലയന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ കനത്ത നഷ്ടം നേരിട്ടത്. എല്‍ആന്റ്ടി,ഒഎന്‍ജിസി,എന്‍ടിപിസി,എസ്ബിഐ,ബിപിസിഎല്‍ എന്നിവ നേട്ടത്തിലായി.
മേഖലകളില്‍ ഐടി 4.6 ശതമാനവും എഫ്എംസിജി 1 ശതമാനവും ലോഹം 1 ശതമാനവും ഇടിവ് നേരിട്ടപ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ് 1 ശതമാനമാണുയര്‍ന്നത്. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ മാറ്റത്തില്‍ ക്ലോസ് ചെയ്തു.






