ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

10 വലിയ കമ്പനികളുടെ വിപണിമൂല്യം ജിഡിപിയുടെ 37 ശതമാനത്തിന്‌ തുല്യം

ന്ത്യയിലെ ഏറ്റവും വലിയ പത്ത്‌ കമ്പനികളുടെ വിപണിമൂല്യം രാജ്യത്തിന്റെ ജിഡിപിയുടെ 37 ശതമാനത്തിന്‌ തുല്യമാണെന്ന്‌ ബര്‍ഗണ്ടി പ്രൈവറ്റ്‌ ഹാരുണ്‍ ഇന്ത്യ 500ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ പത്ത്‌ കമ്പനികളുടെ വിപണിമൂല്യം 72.05 ലക്ഷം കോടി രൂപയാണ്‌. ഇത്‌ ഇന്ത്യയുടെ ഇപ്പോഴത്തെ വിപണിമൂല്യത്തിന്റെ 37 ശതമാനം വരും.

17.25 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ആണ്‌ രാജ്യത്തെ ഏറ്റവും വലിയ കമ്പനി. ടിസിഎസ്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ഇന്‍ഫോസിസ്‌, ഐസിഐസിഐ ബാങ്ക്‌ എന്നിവയാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്‌.

ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി, ഐടിസി, അദാനി ടോട്ടല്‍ ഗ്യാസ്‌, അദാനി എന്റര്‍പ്രൈസസ്‌ എന്നിവയും പത്ത്‌ വലിയ ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ പെടുന്നു.

പത്ത്‌ വലിയ ഇന്ത്യന്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍ 262 ശതമാനം വളര്‍ച്ചയാണ്‌ കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായത്‌. എട്ട്‌ കമ്പനികള്‍ ഈ പട്ടികയില്‍ തുടരുമ്പോള്‍ സണ്‍ ഫാര്‍മയും വിപ്രോയുമാണ്‌ പട്ടികയില്‍ നിന്ന്‌ പുറത്തായത്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 309 കമ്പനികളുടെ വിപണിമൂല്യത്തില്‍ വളര്‍ച്ചയുണ്ടായി. 18 കമ്പനികളുടെ വിപണിമൂല്യം ഇരട്ടിയായി. ആറ്‌ കമ്പനികളുടെ വിപണിമൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപയോളം വളര്‍ച്ചയുണ്ടായി. ഇതില്‍ അദാനി ഗ്രൂപ്പിലെ നാല്‌ കമ്പനികള്‍ ഉള്‍പ്പെടുന്നു.

അദാനി ഗ്രൂപ്പ്‌ കമ്പനികളുടെ മൂല്യത്തിലാണ്‌ ഏറ്റവും വലിയ വളര്‍ച്ചയുണ്ടായത്‌. അദാനി ടോട്ടല്‍ ഗ്യാസിന്റെ വിപണിമൂല്യത്തില്‍ 2.3 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയുണ്ടായി.

അദാനി എന്റര്‍പ്രൈസസ്‌-2.1 ലക്ഷം കോടി, അദാനി ട്രാന്‍സ്‌മിഷന്‍- 1.7 ലക്ഷം കോടി, അദാനി ഗ്രീന്‍ എനര്‍ജി-1.4 ലക്ഷം കോടി എന്നിങ്ങനെയാണ്‌ വിപണിമൂല്യത്തിലുണ്ടായ വളര്‍ച്ച.

X
Top