എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

റെക്കോര്‍ഡ് ഉയരത്തില്‍ വിപണി; സെന്‍സെക്‌സ് 502 പോയിന്റ് ഉയര്‍ന്നു, നിഫ്റ്റി 19,550 ന് മുകളില്‍

മുംബൈ: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയുടെ നേതൃത്വത്തില്‍ ജൂലൈ 14 ന് വിപണി പുതു ഉയരം കുറിച്ചു. സെന്‍സെക്‌സ് 502.01 പോയിന്റ് അഥവാ 0.77 ശതമാനം ഉയര്‍ന്ന് 66,060.90 ലും നിഫ്റ്റി 150.70 പോയിന്റ് അഥവാ 0.78 ശതമാനം ഉയര്‍ന്ന് 19,564.50 ലുമാണ് ക്ലോസ് ചെയ്തത്. നേട്ടത്തില്‍ തുടങ്ങി, റെയ്ഞ്ച്ബൗണ്ടായി തുടര്‍ന്ന് റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.

ആഗോള പോസിറ്റീവ് സൂചനകളും അവസാന മണിക്കൂറിലെ വാങ്ങലുമാണ് വിപണിയെ ഉയര്‍ത്തിയത്. പ്രതിവാര കണക്കെടുപ്പില്‍ ഇരു സൂചികകളും ഒരു ശതമാനം നേട്ടമുണ്ടാക്കി. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എല്‍ടിഐ, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്,

എച്ച്ഡിഎഫ്‌സി ലൈഫ്, എം ആന്‍ഡ് എം, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടൈറ്റന്‍ കമ്പനി, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടം നേരിട്ടു. മേഖലകളെല്ലാം നേട്ടം തുടര്‍ന്നപ്പോള്‍ ഐടി 4 ശതമാനവും ലോഹം, റിയാലിറ്റി എന്നിവ 1 ശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതമാണ് കരുത്താര്‍ജ്ജിച്ചത്.

കോഫോര്‍ജ്, സെഞ്ച്വറി ടെക്‌സ്‌റ്റൈല്‍സ്, ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ആര്‍ബിഎല്‍ ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, കോള്‍ഗേറ്റ്-പാമോലിവ്, ടെക് മഹീന്ദ്ര, സൈഡസ് ലൈഫ് സയന്‍സസ്, എന്‍സിസി എന്നിവയാണ് ബിഎസ്ഇയില്‍ 52 ആഴ്ച ഉയരം കുറിച്ച ഓഹരികള്‍.

X
Top