
മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേരിയ തോതില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 0.01 ശതമാനം അഥവാ 8.62 പോയിന്റ് താഴ്ന്ന് 66376.16 ലെവലിലും നിഫ്റ്റി 3.20 പോയിന്റ് അഥവാ 0.02 ശതമാനം താഴ്ന്ന് 19675.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1898 ഓഹരികള്‍ മുന്നേറുമ്പോള്‍ 954 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
107 ഓഹരി വിലകളില്‍ മാറ്റമില്ല. അള്‍ട്രാടെക്ക് സിമന്റ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,ടാറ്റ മോട്ടോഴസ്, എന്‍ടിപിസി,ഐഷര്‍ മോട്ടോഴ്‌സ്,ഡിവിസ് ലാബ്‌സ്,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,ഗ്രാസിം എന്നിവയാണ് മികച്ച തോതില്‍ നേട്ടമുണ്ടാക്കുന്നത്. ഐടിസി,എസ്ബിഐ ലൈഫ്, ഏഷ്യന്‍ പെയിന്റ്‌സ്,ലാര്‍സണ്‍,ടെക് മഹീന്ദ്ര,ആക്‌സിസ് ബാങ്ക്,യുപിഎല്‍,ബ്രിട്ടാനിയ,ബജാജ് ഫിന്‍സര്‍വ്,ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് എന്നിവ നഷ്ടം നേരിടുന്നു.
മേഖലകളില്‍ ലോഹം 1 ശതമാനമുയര്‍ന്നപ്പോള്‍ എഫ്എംസിജി 1 ശതമാനം താഴ്ന്നു.വാഹനം,കാപിറ്റല്‍ ഗുഡ്‌സ്,ഹെല്‍ത്ത് കെയര്‍,ഓയില്‍ ആന്റ് ഗ്യാസ്,ഊര്‍ജ്ജം, റിയാലിറ്റി എന്നിവയിലും വാങ്ങല്‍ ദൃശ്യമാണ്.ബിഎസ്ഇ മിഡ്ക്യാപ് 0.26 ശതമാനവും സ്‌മോള്‍ക്യാപ് 0.57 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.






