കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധംസ്വർണ ശേഖരം ഉയർത്തി റിസർവ് ബാങ്ക്സൗദിയിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത് 7,000 കോടി ഡോളര്‍

പൊതുമേഖല ബാങ്കുകളുടെ ക്യുഐപികളില്‍ വിദേശ നിക്ഷേപകരെ പങ്കെടുപ്പിക്കാന്‍ മര്‍ച്ചന്റ് ബാങ്കര്‍മാര്‍ക്ക് നിര്‍ദ്ദേശം

മുംബൈ: ദേശസാല്‍കൃത ബാങ്കുകളുടെ യോഗ്യതയുള്ള സ്ഥാപന പ്ലെയ്സ്മെന്റ് (ക്യുഐപി) റോഡ്ഷോകളില്‍ കഴിയുന്നത്ര വിദേശ നിക്ഷേപകരെ ഉള്‍പ്പെടുത്തണമെന്ന് മര്‍ച്ചന്റ് ബാങ്കര്‍മാര്‍ക്ക് ഡിഐപിഎഎം നിര്‍ദ്ദേശം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ ഓഹരി പ്ലെയ്‌സ്‌മെന്റിന് ലഭിച്ച വലിയ വരവേല്‍പിനെ തുടര്‍ന്നാണിത്.

ഫണ്ടിംഗ് റൗണ്ടിന്റെ ലക്ഷ്യം ബാങ്കുകളിലെ സര്‍ക്കാറിന്റെ ഓഹരികള്‍ കുറയ്ക്കുക എന്നത് മാത്രമല്ല ഓഹരി പങ്കാളിത്തം വിശാലമാക്കുക എന്നത് കൂടിയാണ്, ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യുഐപിയുമായി ബന്ധപ്പെട്ട ആഭ്യന്തര, വിദേശ റോഡ്‌ഷോകള്‍ തുടരുകയാണെന്നും അവര്‍ അറിയിച്ചു.

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് പ്രകാരം, പൊതുമേഖലാ ബാങ്കുകളിലെ വിദേശ പങ്കാളിത്തം 20 ശതമാനത്തില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ കുറഞ്ഞത് 51 ശതമാനം പങ്കാളിത്തം നിലനിര്‍ത്തുകയും വേണം.

നിലവില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 1.89 ശതമാനവും, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 0.08 ശതമാനവും, യുകോ ബാങ്കില്‍ 0.13 ശതമാനവും, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 0.97 ശതമാനവും, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്കില്‍ 0.25 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

അതുകൊണ്ടുതന്നെ ഈ ബാങ്കുകളുടെ ക്യുഐപികളില്‍ പങ്കെടുത്ത് ഓഹരി നേടാന്‍ എഫ്പിഐകള്‍ക്ക് അവസരമുണ്ട്.

X
Top