
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഓവറോൾ ചാമ്പ്യന്മാർക്കുളള സ്വർണക്കപ്പ് (ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി) നിർമിച്ച് മലബാർ ഗോൾഡ്. തിരുവനന്തപുരം മലബാർ ഗോൾഡ് ഷോറൂമിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മലബാർ ഗ്രൂപ്പ് റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (കേരള) ആർ അബ്ദുൾ ജലീലിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. എച്ച്യുഐഡി ഹാൾമാർക്കോടെ 916 പരിശുദ്ധിയിൽ 22 കാരറ്റിലുളള 117.5 പവൻ തൂക്കമുള സ്വർണക്കപ്പ് ഇ-ടെൻഡർ മുഖേന 7 ദിവസത്തിലാണ് നിർമിച്ചത്. ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറൽ എൻഎസ്കെ ഉമേഷ്, മലബാർ ഗോൾഡ് സൗത്ത് കേരള സോണൽ ഹെഡ് എംപി ജാഫർ, തിരുവനന്തപുരം ഷോറൂം ഹെഡ് സെയ്‌ദ് കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.





