
കൊച്ചി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎസിലും കാനഡയിലുമായി രണ്ട് പുതിയ ഷോറൂമുകൾ കൂടി ആരംഭിച്ചു. യുഎസ്എയിലെ ബ്രാൻഡിന്റെ ഏഴാമത്തെ ഷോറൂം ടെക്സാസിലെ ഓസ്റ്റിനിലും, കാനഡയിലെ മൂന്നാമത്തെ ഷോറൂം അജാക്സിലുമാണ് തുറന്നത്. വടക്കേ അമേരിക്കയിലെ ഷോറൂമുകളുടെ എണ്ണം പത്തായി ഉയർന്നു. കാനഡയിലെയും യുഎസ്എയിലെയും പുതിയ ഷോറൂമുകൾ ബ്രാൻഡിന്റെ യഥാക്രമം 416-ാ മത്തെയും 417-ാമത്തെയും ആഗോള ഷോറൂമുകളാണ്.
രണ്ട് പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നതിലൂടെ ഈ മേഖലയിലെ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു. കാനഡയിലെ ഒന്റാറിയോയിൽ സ്ഥിതി ചെയ്യുന്ന അജാക്സിലുള്ള ഷോറൂം ഒന്റാറിയോ അസ്സോസിയേറ്റ് മിനിസ്റ്റർ ഓഫ് സ്മാൾ ബിസിനസ് നിന ടാംഗ്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഓസ്റ്റിനിലുള്ള ഷോറൂം ലീൻഡർ സിറ്റി മേയർ നകോൾ തോംസൺ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മാനുഫാക്ചറിംഗ് ഹെഡ് ഫൈസൽ എ കെ, ഡയറക്ടർ ഓഫ് ഫിനാൻസ് ആൻഡ് അഡ്മിൻ സിഎംസി അമീർ, ചീഫ് ഡിജിറ്റൽ ഓഫിസർ കെ ഷാജി, നോർത്ത് അമേരിക്ക റീജിയണൽ ഹെഡ് ഓഫ് ഓപറേഷൻസ് ജോസഫ് ഈപ്പൻ, യുഎസ് ബ്രാഞ്ച് ഹെഡ് ജസാർ, കാനഡ ഓപ്പറേഷൻസ് മേധാവി ഷർഫാസ് എൻകെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






