സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

2,500 കോടിയുടെ വരുമാനം ലക്ഷ്യമിട്ട് മഹീന്ദ്ര ലൈഫ്‌സ്‌പേസ്

മുംബൈ: ഏകദേശം 2.5 മടങ്ങ് വർദ്ധനയോടെ 2,500 കോടി രൂപയുടെ വാർഷിക വിൽപ്പന വരുമാനം നേടാൻ ലക്ഷ്യമിട്ട് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി 1,000 കോടി രൂപയുടെ വിൽപ്പന വരുമാനം നേടിയിരുന്നു.

കഴിഞ്ഞ രണ്ടാം പാദത്തിൽ കമ്പനിയുടെ വിൽപ്പന ബുക്കിംഗ് 30 ശതമാനത്തിലധികം ഉയർന്ന് 400 കോടി രൂപയായി വർധിച്ചു. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ബെംഗളൂരു, ചെന്നൈ, കല്യാൺ (മുംബൈ) എന്നിവിടങ്ങളിൽ പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു.

പുതിയ പദ്ധതികളിലൂടെ 2025 സാമ്പത്തിക വർഷത്തോടെ ഈ വരുമാനം ലക്ഷ്യം കൈവരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് മഹീന്ദ്ര ലൈഫ്‌സ്‌പേസിന്റെ എംഡിയും സിഇഒയുമായ അരവിന്ദ് സുബ്രഹ്മണ്യൻ പറഞ്ഞു. ഒരു ഇന്ത്യൻ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനിയാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്. കമ്പനി റെസിഡൻഷ്യൽ, വ്യവസായ പദ്ധതികളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു.

X
Top