കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

4,000 കോടിയുടെ വിൽപന സാധ്യതയുള്ള ഭൂമി ഏറ്റെടുക്കാൻ മഹീന്ദ്ര ലൈഫ്‌സ്‌പേസ്

മുംബൈ: നടപ്പ് സാമ്പത്തിക വർഷം 4,000 കോടി രൂപയുടെ വിൽപന സാധ്യതയുള്ള ഭവന പദ്ധതികൾ നിർമ്മിക്കുന്നതിനായി കുറച്ച് ഭൂമി പാഴ്‌സലുകൾ ഏറ്റെടുക്കാൻ ഒരുങ്ങി റിയൽറ്റി സ്ഥാപനമായ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്. കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

നേരിട്ട് വാങ്ങുന്നതിലൂടെയോ ഭൂവുടമകളുമായി സംയുക്ത വികസന ഉടമ്പടികൾ (ജെഡിഎ) രൂപീകരിക്കുന്നതിലൂടെയോ ഭൂമി പാഴ്‌സലുകൾ സ്വന്തമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ് രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ്. അടുത്തിടെ കമ്പനിയുടെ വിപണി മൂലധനം ഒരു ബില്യൺ യുഎസ് ഡോളറിലെത്തിയിരുന്നു.

മുംബൈ മെട്രോപൊളിറ്റൻ റീജിയൻ (എംഎംആർ), പൂനെ, ബെംഗളൂരു എന്നീ മൂന്ന് കേന്ദ്രങ്ങളിൽ ബിസിനസ് വിപുലീകരണത്തിനായി പുതിയ ലാൻഡ് പാഴ്സലുകൾ ഏറ്റെടുക്കാൻ മഹീന്ദ്ര ലൈഫ്സ്പേസ് പദ്ധതിയിടുന്നതായി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ (സിഇഒ) അരവിന്ദ് സുബ്രഹ്മണ്യൻ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ സാമ്പത്തിക വർഷം 1,700 കോടിയുടെ മൊത്ത വികസന മൂല്യമുള്ള (ജിഡിവി) ഒരു ലാൻഡ് പാഴ്സൽ കമ്പനി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. പ്രവർത്തന രംഗത്ത്, മഹീന്ദ്ര ലൈഫ്‌സ്‌പേസ് അതിന്റെ വാർഷിക വിൽപ്പന ബുക്കിംഗിൽ 2.5 മടങ്ങ് കുതിച്ചുചാട്ടം ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1,028 കോടി രൂപയുടെ വിൽപ്പന ബുക്കിംഗാണ് കമ്പനി നേടിയത്.

ഈ സാമ്പത്തിക വർഷം ചെന്നൈ, പൂനെ, മുംബൈ എന്നിവിടങ്ങളിൽ പുതിയ പദ്ധതികളോ പുതിയ ഘട്ടങ്ങളോ അവതരിപ്പിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഏഴ് ഇന്ത്യൻ നഗരങ്ങളിലെ 32.14 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ച് കിടക്കുന്നതാണ് മഹീന്ദ്ര ലൈഫ്‌സ്‌പേസിന്റെ വികസന കാൽപ്പാടുകൾ.

X
Top