വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിൽപ്പനയിൽ കുതിച്ച് മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ ഇലക്‌ട്രിക് കൊമേഴ്സ്യല്‍ വാഹന വിപണിയില്‍ ആധിപത്യം ഉറപ്പിച്ച്‌ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം നടത്തി.
തുടർച്ചയായ നാലാമത്തെ വർഷമാണ് രാജ്യത്തെ ഒന്നാം നമ്പർ ഇലക്‌ട്രിക് കൊമേഴ്സ്യല്‍ വാഹന നിർമ്മാതാക്കളായി കമ്പനി തുടരുന്നത്.

ഒരു സാമ്പത്തിക വർഷത്തില്‍ ഒരു ലക്ഷത്തിലധികം ഇലക്‌ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കുന്ന ആദ്യ വാണിജ്യ വാഹന നിർമ്മാതാക്കളെന്ന റെക്കാഡും മഹീന്ദ്ര സ്വന്തമാക്കി. എല്‍5 കാറ്റഗറിയില്‍ 39.7 ശതമാനം വിപണി വിഹിതവുമായി കമ്പനി കരുത്ത് തെളിയിച്ചു.

ഇതുവരെ മഹീന്ദ്രയുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ ആകെ 600 കോടി കിലോമീറ്ററിലധികം ദൂരം പിന്നിട്ടതോടെ ഏകദേശം 240 കിലോ മെട്രിക് ടണ്‍ കാർബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനായി. 3.4 ലക്ഷത്തിലധികം ഇലക്‌ട്രിക് വാഹനങ്ങളാണ് കമ്പനി ഇതുവരെ വിറ്റഴിച്ചത്.

താരമാകാൻ മഹീന്ദ്ര ഉഡോ
ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ച്‌ പുറത്തിറക്കിയ ‘മഹീന്ദ്ര ഉഡോ’ എന്ന പുതിയ മോഡലാണ് ഈ വർഷത്തെ പ്രധാന ആകർഷണം.

സെഗ്‌മെന്റില്‍ ആദ്യമായി റിവേഴ്സ് ത്രോട്ടില്‍ സംവിധാനത്തിന് പുറമേ, മികച്ച എയറോഡൈനാമിക് ഡിസൈനും ഡ്രൈവർമാർക്ക് കൂടുതല്‍ സൗകര്യപ്രദമായ ഫീച്ചറുകളും ഇതിലുണ്ട്. ഒറ്റ ചാർജിംഗില്‍ 200 കിലോമീറ്റർ ദൂരം സഞ്ചരിക്കാം.
മഹീന്ദ്ര ഉഡോ വില 3.6 ലക്ഷം രൂപ മുതല്‍

X
Top