ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ആഡംബര കാർ വിൽപന: ബെൻസും ബിഎം‍ഡബ്ല്യുവും പൊരിഞ്ഞപോരിൽ

51,000 ആഡംബര കാറുകൾ വിറ്റ് ഇന്ത്യൻ ആഡംബര കാർ വിപണി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് നേട്ടം കൈവരിച്ചപ്പോൾ ഒന്നാമതെത്തിയത് മെഴ്സിഡീസ് ബെൻസ്.

18,928 കാറുകളാണ് കമ്പനി കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത്. 4 ശതമാനമാണ് വിൽപന വളർച്ച. അവസാന പാദത്തിൽ മാത്രം 4,775 കാറുകൾ വിറ്റഴിച്ചു.

രണ്ടാം സ്ഥാനത്തുള്ള ബിഎംഡബ്ല്യുവിന് 5 ശതമാനമാണു വളർച്ച. 15,266 കാറുകൾ കഴിഞ്ഞ വർഷം വിറ്റു. ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വർ ലാൻഡ് റോവറാണു മൂന്നാം സ്ഥാനത്ത്. 6,183 കാറുകൾ കഴിഞ്ഞ വർഷം വിറ്റു. 40 ശതമാനമാണു വർധന. ഡിഫൻഡറിന്റെ വിൽപനയിൽ 90% വർധനയുണ്ട്.

വിൽപനയിൽ നാലാം സ്ഥാനത്തുള്ള ഔഡി 5,990 കാറുകൾ വിറ്റഴിച്ചു. 11 ശതമാനം ഇടിവാണു വിൽപനയിലുണ്ടായത്. അതേസമയം ഈ വർഷത്തിലെ ആദ്യ മൂന്നു മാസത്തിൽ കമ്പനി വിൽപനയിൽ 17% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരി മുതൽ മാർച്ച് വരെ 1,223 യൂണിറ്റുകൾ ഔഡി ഇന്ത്യ വിറ്റഴിച്ചു.

X
Top