
ന്യൂഡല്‍ഹി: എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 531 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 103 ശതമാനം അധികം.
തുടര്‍ച്ചയായി അറ്റാദായം 6 ശതമാനം ഉയര്‍ന്നു. ചെറുകിട വിതരണം 25 ശതമാനമുയര്‍ത്തി 11193 കോടി രൂപയാക്കിയപ്പോള്‍ മൊത്തവില്‍പന ബുക്ക് 65 ശതമാനം താഴ്ന്ന് 25992 കോടി രൂപയുടേതായി.
80 ശതമാനത്തിലധികം ചില്ലറ വില്‍പ്പന എന്ന 2026 ലക്ഷ്യം കമ്പനി വളരെ മുമ്പുതന്നെ കൈവരിച്ചു.ഡിജിറ്റല്‍ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമായ പ്ലാനറ്റ് ആപ്ലിക്കേഷന്‍ 44 ലക്ഷം ഡൗണ്‍ലോഡുകള്‍ മറികടന്നതായും എന്‍ബിഎഫ്‌സി അറിയിക്കുന്നു.