ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ദില്ലി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വർധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വർധിപ്പിച്ചത്. 2021 ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വില വർധിച്ചത്. 3.50 രൂപയുടെ വർധിച്ചതോടെ ഭൂരിഭാഗ സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തിൽ തന്നെ രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. വിലക്കയറ്റത്തിനിടെ സിലിണ്ടർ വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.

X
Top