ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഡോ.റെഡ്ഡീസ് ലബോറട്ടറിസിൽ നിക്ഷേപം നടത്തി എൽഐസി

മുംബൈ: ഡോ റെഡ്ഡീസ് ലബോറട്ടറിസിന്റെ 33.86 ലക്ഷം ഓഹരികൾ സ്വന്തമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇതോടെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ എൽഐസിയുടെ ഓഹരി പങ്കാളിത്തം 7.7 ശതമാനമായി ഉയർന്നതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് അറിയിച്ചു.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) നേരത്തെ കമ്പനിയുടെ 5.65 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നതായി ഡോ.റെഡ്ഡീസ് ലബോറട്ടറീസ് (ഡിആർഎൽ) റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

2022 ജൂൺ 15 നും 2022 സെപ്റ്റംബർ 30 നും ഇടയിലാണ് എൽഐസി ഡിആർഎല്ലിന്റെ 33,86,486 ഓഹരികൾ ഏറ്റെടുത്തത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്. കമ്പനി ഇന്ത്യയിലും വിദേശത്തുമായി വിപുലമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.

X
Top