തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ടാറ്റ കെമിക്കല്‍സിന്റെ 2% ഓഹരികള്‍ കൂടി ഏറ്റെടുത്ത് എല്‍ഐസി ഇന്ത്യ

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ടാറ്റ കെമിക്കല്‍സിന്റെ 2% ഓഹരികള്‍ കൂടി ഏറ്റെടുത്തു. ഇതോടെ മൊത്തം ഹോള്‍ഡിംഗ് 9.177% ആയി. ശരാശരി വിലയില്‍ 999.35 രൂപ നിരക്കില്‍ 2,33,78,890 ഓഹരികളാണിത്.

നിക്ഷേപ ആവശ്യങ്ങള്‍ക്കാണ് ഏറ്റെടുക്കല്‍. 1939 ല്‍ സ്ഥാപിതമായ ടാറ്റ കെമിക്കല്‍സ്,ബേസിക് കെമിസ്ട്രി, സ്‌പെഷ്യാലിറ്റി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. വിപണി മൂലധനം 25,768.60 കോടി രൂപ.

ടാറ്റ കെമിക്കല്‍സിന്റെതിന് പുറമെ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരികളും
എല്‍ഐസി ഏറ്റെടുത്തിട്ടുണ്ട്. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 6.660% ഓഹരികളാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) തിങ്കളാഴ്ച വാങ്ങിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മുന്‍-ഡീമര്‍ജ്ഡ് വിലയുടെ4.68% ആയിരുന്നു ഏറ്റെടുക്കല്‍ ചെലവ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡീമര്‍ജ് നടപടിയിലൂടെയാണ് ജിയോ ഫിനാന്‍ഷ്യല് സര്‍വീസസ് നിലവില്‍ വന്നത്.

എല്‍ഐസി ഇന്ത്യ ഓഹരികള്‍ വെള്ളിയാഴ്ച 648.35 രൂപയിലെത്തി. 1.09% ഇടിഞ്ഞു.

X
Top