ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

ലീലാ ഹോട്ടല്‍സ്‌ 7% ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു

സ്‌ക്ലോസ്‌ ബാംഗ്ലൂരിന്റെ ഉടമസ്ഥതയിലുള്ള ലീലാ ഹോട്ടല്‍സിന്റെ ഓഹരികള്‍ ഇന്നലെ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തു. ഐപിഒ നിക്ഷേപകരെ നിരാശപ്പെടുത്തുന്ന ലിസ്റ്റിംഗാണ്‌ ഇന്നലെയുണ്ടായത്‌.

ഐ പി ഒ വിലയായ 436 രൂപയില്‍ നിന്നും ഏഴ്‌ ശതമാനം ഡിസ്‌കൗണ്ടോടെയാണ്‌ ലീലാ ഹോട്ടല്‍സ്‌ എന്‍സ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌. 406 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി 405 രൂപ വരെ ഇടിയുകയും അതിനു ശേഷം 432 രൂപ വരെ ഉയരുകയും ചെയ്‌തു.

ലീലാ ഹോട്ടല്‍സിന്റെ ഐ പി ഒ മെയ്‌ 26 മുതല്‍ 28 വരെയാണ്‌ നടന്നത്‌. 4.50 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 3500 കോടി രൂപയാണ്‌ ഐപിഒ വഴി ലീല ഹോട്ടല്‍സ്‌ സമാഹരിച്ചത്‌. 2500 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 2300 കോടി രൂപ കടം തിരിച്ചടക്കുന്നതിനായി കമ്പനി വിനിയോഗിക്കും. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കും.

2019ല്‍ സ്ഥാപിതമായ സ്‌ക്ലോസ്‌ ബാംഗ്ലൂര്‍ മുറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ ശൃംഖലകളില്‍ ഒന്നാണ്‌.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലീലാ ഹോട്ടല്‍സ്‌ കൈവരിച്ച ലാഭം 47.66 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ കമ്പനി 2.13 കോടി രൂപയുടെ നഷ്‌ടം നേരിട്ടിരുന്നു. കമ്പനിയുടെ വരുമാനത്തില്‍ 15 ശതമാനം വര്‍ധനയുണ്ടായി.

X
Top