
കൊച്ചി: രോഗികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കും സുരക്ഷിതയാത്ര ഉറപ്പാക്കുന്നതിന് വിവിധ റെയിൽവേ സ്റ്റേഷനുകൾക്ക് വീൽചെയറുകൾ കൈമാറി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി. പ്ലാറ്റ്ഫോമുകളിലൂടെയും ട്രോളി പാതയിലൂെടയും പരുക്കൻ പ്രതലങ്ങളിലൂടെയും സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന വിധത്തിൽ പ്രത്യേകമായി രൂപകൽപന ചെയ്ത വീൽചെയറുകളാണ് നൽകിയത്. എറണാകുളം ജംഗ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വി.പി.എസ് ലേക്‌ഷോര്‍ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ള, സ്റ്റേഷൻ മാനേജർ വർഗീസ് സ്റ്റീഫന് വീൽചെയറുകൾ കൈമാറി. എറണാകുളം ജങ്ഷൻ, ടൗൺ, തൃപ്പൂണിത്തുറ, വള്ളത്തോൾനഗർ തുടങ്ങിയ വിവിധ റെയിൽ സ്റ്റേഷനുകളിലായിരിക്കും ഈ വീൽചെയറുകൾ ലഭ്യമാവുക. ജനങ്ങൾക്ക് ഗുണപ്രദമാകുന്ന എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാനാകുമെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് വി.പി.എസ് ലേക്‌ഷോർ ഇത്തരം സേവന പദ്ധതികൾക്ക് നേതൃത്വം വഹിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ എസ്കെ അബ്ദുള്ള വ്യക്തമാക്കി. സ്റ്റേഷനിലെത്തുന്ന രോഗികളടക്കം നിരവധിയാളുകൾ നടക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന സ്ഥിതി തിരിച്ചറിഞ്ഞാണ് ഈ പദ്ധതി യാഥാർഥ്യമാക്കാൻ തീരുമാനിച്ചത്.






