
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന് മധുരമേകി ജില്ല-നഗര-ഗ്രാമ തലങ്ങളിൽ കുടുംബശ്രീ കേക്ക് വിപണന മേളകൾ. കുടുംബശ്രീ സംരംഭകർ തയ്യാറാക്കുന്ന മാർബിൾ, പ്ലം, ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, കോക്കനട്ട്, ചോക്ലേറ്റ്, കോഫി, ചീസ്, കാരറ്റ്, ഫ്രൂട്സ് തുടങ്ങിയ നിരവധി കേക്കുകളും മേളയിൽ ലഭ്യമാണ്. 250 രൂപയാണ് കേക്കിന്റെ പ്രാരംഭ വില. കുടുംബശ്രീയുടെ 850-ൽ അദികം യൂണിറ്റുകൾ മേളയുടെ ഭാഗമാകും. മേളകൾക്ക് പുറമെ പോക്കറ്റ് മാർട് ആപ്പിലും കേക്കുകൾ ലഭ്യമാകും. ഓരോ ജില്ലയിലെയും യൂണിറ്റുകളുടെ വിവരങ്ങളും ആപ്പിലൂടെ അറിയാനാകും. വിപണന മേളകൾ ഈ മാസം 25- ന് അവസാനിക്കും.






