ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

റബര്‍ ഉത്പാദനത്തിൽ കോട്ടയം ഒന്നാമത്

കോട്ടയം: കേരളത്തിലെ ആകെ റബര്‍ ഉത്പാദനത്തില്‍ 20.1 ശതമാനവുമായി കോട്ടയം ജില്ല ഒന്നാമത്. കോട്ടയത്തിന്‍റെ വാര്‍ഷിക ഉത്പാദനം 1.07 ലക്ഷം ടണ്‍. റബറില്‍നിന്ന് 1450 കോടി രൂപയുടെ വാര്‍ഷിക വരുമാനം ജില്ലയ്ക്കുണ്ട്.

ഉത്പാദനത്തില്‍ 11.2 ശതമാനവുമായി രണ്ടാം സ്ഥാനം എറണാകുളത്തിന്. ഇവിടെ 59,500 ഹെക്ടറില്‍ റബറില്‍നിന്നുള്ള വരുമാനം 805 കോടി രൂപ. ഉത്പാദനത്തില്‍ 9.8 ശതമാനവുമായി പത്തനംതിട്ട ജില്ലയാണ് മൂന്നാം സ്ഥാനത്ത്.

പത്തനംതിട്ടയില്‍ 52,200 ഹെക്ടറില്‍ റബര്‍ കൃഷിയുണ്ട്. വരുമാനം 706 കോടി രൂപ. തൊട്ടുതാഴെ യഥാക്രമം കണ്ണൂര്‍, കൊല്ലം, മലപ്പുറം, പാലക്കാട് ജില്ലകളാണ് ഉത്പാദനത്തിലും വരുമാനത്തിലും മുന്‍നിരയിലുള്ളത്. 3700 ഹെക്ടറില്‍ മാത്രം റബറുള്ള ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കുറവ്. റബര്‍ വരുമാനം 50 കോടി.

സംസ്ഥാനത്തെ വാര്‍ഷിക റബര്‍ ഉത്പാദനം 5.33 ലക്ഷം ടണ്ണാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റബര്‍ കൃഷിയില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 9500 കോടി രൂപ.

റബര്‍ ബോര്‍ഡ് ഗവേഷണകേന്ദ്രം ഇന്നേവരെ വികസിപ്പിച്ച ക്ലോണുകളില്‍ ആര്‍ആര്‍ഐഐ 105 ഇനമാണ് ഉത്പാദനത്തോതില്‍ ഏറ്റവും മികവു കാണിച്ചത്.

X
Top