ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാൻസ്

കൊച്ചി: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) ഇഷ്യൂ ആരംഭിച്ചു.

ഇരുപത്തിയൊൻപതാമത്‌ എൻസിഡിയാണിത്. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായാണ്‌ വിപണിയിൽ എത്തുന്നത്. 12 വരെ അപേക്ഷിക്കാം. 200 കോടി രൂപയാണ് സമാഹരണ ലക്ഷ്യം.

വിവിധ കാലാവധികളിലായി എട്ടു പദ്ധതികളുള്ള കടപ്പത്രങ്ങൾക്ക് ആകർഷകമായ പലിശനിരക്കുണ്ട്. ഇവ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.

കടപ്പത്ര സമാഹരണത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മതി. ഓൺലൈൻ ആയും നിക്ഷേപിക്കാം.

കടപ്പത്ര വിതരണത്തിലൂടെ സമാഹരിക്കുന്ന തുക മുഖ്യമായും കമ്പനിയുടെ ഗോൾഡ് ലോൺ ബിസിനസ് ആവശ്യങ്ങൾക്കായുള്ളതാണെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും എംഡിയുമായ മാത്യു കെ. ചെറിയാൻ അറിയിച്ചു.

X
Top