ഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വില

കടപ്പത്രത്തിലൂടെ 400 കോടി സമാഹരിക്കാൻ കൊശമറ്റം

കോട്ടയം: ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ് കടപ്പത്രം വഴി 400 കോടി രൂപ സമാഹരിക്കുന്നു. ഇതിനായി 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ വിപണിയിലെത്തിച്ചു.

കൊശമറ്റം ഫിനാൻസിന്റെ ഇരുപത്താറാമത് കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി 8 പദ്ധതികൾ ഉള്ള കടപ്പത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് ആകർഷകമായ പലിശനിരക്കുണ്ട്.

കടപ്പത്രങ്ങൾ പിന്നീട് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. കടപ്പത്രത്തിൽ നിക്ഷേപിക്കാൻ ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാകും. ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ എന്നിവ മുഖേനയും നിക്ഷേപം നടത്താനാവും.

കഴിഞ്ഞ 25 കടപ്പത്ര സമാഹരണങ്ങളിലൂടെ 6000 കോടിയിലധികം രൂപ സമാഹരിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്ന് കൊശമറ്റം ഫിനാൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ പറഞ്ഞു.

X
Top