റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

വാര്‍ഷിക ദിനത്തില്‍ ടിക്കറ്റില്‍ വന്‍ ഇളവുമായി കൊച്ചി മെട്രോ

കൊച്ചി: ആറാം വാർഷിക ദിനത്തിൽ യാത്രക്കാർക്കായി ഒരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മെട്രേയുടെ പിറന്നാൾ ദിനമായ ജൂൺ 17ന് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം വെറും ഇരുപത് രൂപയ്ക്ക് മെട്രോയിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ കൊച്ചി മെട്രോയിൽ മിനിമം ചാർജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലാണ്.

ജൂൺ 17ന് മിനിമം ചാർജായ പത്ത് രൂപ നിരക്ക് തുടരും. 30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തിയതി 20 രൂപ മാത്രം നൽകി ഒരു തവണ യാത്ര ചെയ്യാം.

എത്ര ദൂരത്തേക്കും ഇതേ നിരക്ക് മാത്രമേ ഈടാക്കൂ.

X
Top