ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

മാക്‌സ് ഹെൽത്ത് കെയറിലെ ഓഹരികൾ വിറ്റ് കെകെആർ

മുംബൈ: ഹോസ്പിറ്റൽ ശൃംഖലയായ മാക്സ് ഹെൽത്ത്കെയറിന്റെ ഓഹരി മൂലധനത്തിന്റെ 27 ശതമാനം വരുന്ന ഏകദേശം 26.47 കോടി ഓഹരികൾ വിറ്റഴിച്ച് യുഎസ് പ്രൈവറ്റ് ഇക്വിറ്റി പ്രമുഖരായ കെകെആർ. ഇതോടെ ആശുപത്രി ശൃംഖലയിലെ മുഴുവൻ ഓഹരികളും കമ്പനി വിറ്റഴിക്കുകയും വിൽപ്പനയിലൂടെ ഏകദേശം 9,000 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

മൂന്ന് ഘട്ടങ്ങളായാണ് നിർദിഷ്ട ഓഹരി വിൽപ്പന നടന്നത്. വില്പന വാർത്തയ്ക്ക് പിന്നാലെ ഓഹരികൾ കുത്തനെ താഴ്ന്നെങ്കിലും, നിലവിൽ 2% ത്തിലധികം നേട്ടത്തോടെയാണ് ഓഹരികൾ വ്യാപാരം നടത്തുന്നത്. ഇടപാടിന്റെ നിബന്ധനകൾ അനുസരിച്ച് ഒരു ഓഹരിക്ക് 362 രൂപ എന്ന നിരക്കിലാണ് വില്പന നടന്നത്.

ജൂൺ പാദത്തിൽ മാക്‌സ് ഹെൽത്ത്‌കെയറിന്റെ ഏകീകൃത അറ്റാദായം 12 ശതമാനം വർധിച്ച് 229 കോടി രൂപയായിരുന്നു. 35,493 കോടി രൂപയുടെ വിപണി മൂലധനമുള്ള കമ്പനിയാണ് മാക്സ് ഹെൽത്ത്കെയർ ലിമിറ്റഡ്.

X
Top