ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇലക്ട്രിക്ക് പാസഞ്ചർ വാഹനങ്ങൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ‘240kWh’ ചാർജർ കിയ ഇന്ത്യ അവതരിപ്പിച്ചു

  • 240kWh ശേഷിയുള്ള EV പാസഞ്ചർ വാഹനങ്ങൾക്കായി ഏറ്റവും വേഗതയേറിയ DC ചാർജർ ഹോസ്റ്റ് ചെയ്യുന്ന ആദ്യ ഡീലർഷിപ്പായി കൊച്ചിയിലെ ഇഞ്ചിയോൺ കിയ

ന്യൂഡല്ഹി: രാജ്യത്തെ അതിവേഗം വളരുന്ന കാർ നിർമ്മാതാക്കളിൽ ഒന്നായ കിയ ഇന്ത്യ, ഇലക്ട്രിക്ക് പാസഞ്ചർ വാഹനങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ‘240kWh’ ചാർജർ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. ഈ DC ഫാസ്റ്റ് ചാർജർ കൊച്ചിയിലെ ഇഞ്ചിയോൺ കിയയിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് മികച്ച മൊബിലിറ്റി സൊല്യൂഷനുകൾ നൽകാനുള്ള പ്രതിബദ്ധതയോടെ, എല്ലാ ഇവി ഉടമകൾക്കും അതിവേഗ ചാർജിംഗ് ഓപ്ഷനുകളിലേക്ക് ആക്സസ് ഉണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, രാജ്യത്തുടനീളം കിയ ഒരു ഫാസ്റ്റ് ചാർജർ നെറ്റ്വർക്ക് നിർമ്മിക്കുന്നു. ഓരോ ഉപയോഗത്തിനും പണം നൽകി ഉപഭോക്താക്കൾക്ക് കൊച്ചി ഡീലർഷിപ്പിൽ ഈ ചാർജിംഗ് സൗകര്യം പ്രയോജനപ്പെടുത്താം.

രാജ്യത്തെ എല്ലാ ഇവി ഡീലർഷിപ്പുകളിലും സമാനതകളില്ലാത്ത ഇവി അനുഭവം നൽകാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, കിയ ഇന്ത്യ ഈ ചാർജിംഗ് സ്റ്റേഷനുകളിലൂടെ മറ്റ് OEM-കളിൽ നിന്നുള്ള ഇവികളുടെ ചാർജ്ജിംഗ് ആവശ്യകതകൾ നിറവേറ്റും. 2022 ജൂലൈയിൽ പാസഞ്ചർ കാറുകൾക്കായി ഗുഡ്ഗാവിലെ ഏറ്റവും വേഗതയേറിയ “150kWh” ചാർജർ അടുത്തിടെ ലോഞ്ച് ചെയ്തതിന്റെ തുടര്ച്ചയായി, ഇന്ത്യയിലെ കിയയുടെ ഇവി പ്രയാണം ഈ വികസനത്തിലൂടെ കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ്.

കിയ ഇന്ത്യ ഇയ്യിടെയാണ് അതിന്റെ പ്രഥമ സമ്പൂർണ ഇലക്ട്രിക് കാറായ കിയ EV6 ഇന്ത്യയില് ലോഞ്ച് ചെയ്തത്, ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (E-GMP) പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള അത് കിയയുടെ “ഓപ്പോസിറ്റസ് യുണൈറ്റഡ്” ഡിസൈൻ ഫിലോസഫി എടുത്തുകാട്ടുന്നതാണ്. കിയ ഇവി6 പൂർണ്ണമായി ചാർജ് ചെയ്താൽ 528 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതുവഴി റേഞ്ച് ഉത്കണ്ഠ ഒഴിവാക്കുന്നു.

350-kW ചാർജർ ഉപയോഗിച്ച് 18 മിനിറ്റിനുള്ളിൽ ഇവി6 10-80 ശതമാനം ചാർജ് ചെയ്യാം. സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യാൻ കിയ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്, മാത്രമല്ല, കസ്റ്റമേഴ്സിന് തടസ്സമില്ലാത്ത ഉടമസ്ഥതാ അനുഭവം നൽകുന്നതിന് രാജ്യത്ത് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഇവി റോഡ്മാപ്പിന്റെ ഭാഗമായി, കിയ 2025-ഓടെ രാജ്യത്ത് ഇന്ത്യ-കേന്ദ്രീകൃത ഇവി ലോഞ്ച് ചെയ്യുന്നതാണ്.

X
Top