രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

കിയ ഓണർഷിപ് സർവീസ് കാംപ്

കൊച്ചി: കിയ ഇന്ത്യ ദക്ഷിണേന്ത്യയിലുടനീളം ഓണർഷിപ് സർവീസ് കാംപ് ആരംഭിച്ചു. വില്പനാനന്തര അനുഭവം മെച്ചപ്പെടുത്തുകയും ഉപഭോക്തൃ സംതൃപ്തി ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കാംപ് നടത്തുന്നത്. ഈ മാസം 23 വരെ നീളുന്ന കാംപ് 19 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിലായി കേരളത്തിലും ആരംഭിച്ചു. ഓണർഷിപ് സർവീസ് കാംപിൽ ഉടമസ്ഥാവകാശ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വിവിധ കോംപ്ലിമെന്ററി സേവനങ്ങളും ആനുകൂല്യങ്ങളും ഉപഭോക്തൃ സേവനങ്ങളും നൽകുന്നു.

36-പോയിന്റ് സമഗ്രമായ കോംപ്ലിമെന്ററി വാഹന ഹെൽത്ത് പരിശോധന, കാർ കെയർ സർവീസിൽ 20% കിഴിവ്, സൗജന്യ കാർ ഇവാല്യൂഷൻ, കിയ ജനുവിൻ അക്‌സെസറീസിൽ 10% വരെ കിഴിവ്, കോംപ്ലിമെന്ററി കാർ ടോപ് വാഷ് എന്നിവ ഉൾപ്പെട്ട എക്സ്ക്ലൂസീവ് ഓഫറുകൾ ലഭ്യമാണ്. കിയയുടെ ആധുനിക സാങ്കേതികവിദ്യകൾ, ഉത്തരവാദിത്ത ഡ്രൈവിംഗ്, അടിസ്ഥാന പരിപാലന രീതികൾ എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ സെഷനുകൾ, ഉപഭോക്താക്കൾക്ക് യൂസ്ഡ് കാർ വാല്യൂഷൻ സേവനങ്ങളും ആകർഷകമായ വെഹിക്കിൾ എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയെല്ലാം കാംപിന്റെ ഭാ​ഗമാണ്. ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലായി ദക്ഷിണേന്ത്യയിലുടനീളം 122 കിയ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ ഓണർഷിപ് സർവീസ് കാംപ് നടക്കും.

X
Top