ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കേരള ടൂറിസത്തിന് അന്താരാഷ്‌ട്ര പുരസ്‌കാരം

തിരുവനന്തപുരം: അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ പുരസ്‌കാരം നേടി കേരള ടൂറിസം. വിർച്വലായി നടന്ന ചടങ്ങിൽ പാറ്റ സി.ഇ.ഒ ലിസ് ഒർട്ടിഗുവേര, മക്കാവു ഗവൺമന്റ് ടൂറിസം ഓഫീസ് ഡയറക്ടർ മരിയ ഹെലേന ഡി സെന്ന ഫെർണാണ്ടസ് എന്നിവരിൽ നിന്ന് കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹ് പുരസ്‌കാരം ഏറ്റുവാങ്ങി.

മാർക്കറ്റിംഗ് വിഭാഗത്തിലെ സുവർണ പുരസ്‌കാരമാണ് കേരള ടൂറിസം നേടിയത്. ‘എ ചേഞ്ച് ഒഫ് എയർ” എന്ന പ്രചാരണപരിപാടിക്കാണ് പുരസ്കാരം. ലോകത്തെ 50 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ ടൈം മാസിക തിരഞ്ഞെടുത്തതിന് പുറമെയാണ് പാറ്റ പുരസ്‌കാരമെന്നത് അഭിമാനാർഹമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം പ്രചാരണത്തിലെ തന്ത്രപ്രധാനമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് പാറ്റ പുരസ്‌കാരമെന്ന് ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് പറഞ്ഞു.

X
Top