ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ ശ്രമം: പി രാജീവ്

കോഴിക്കോട്: കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

കിനാലൂർ കെ.എസ്.ഐ.ഡി.സി വ്യവസായ പാർക്കിൽ ആരംഭിച്ച ക്രേസ് ബിസ്‌കറ്റ്സ് ഫുഡ്‌ ഫാക്ടറിയുടെ ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 1,06,380 സംരംഭങ്ങളാണ് പുതുതായി കേരളത്തിൽ രജിസ്റ്റർ ചെയ്തത്.

6,524 കോടി രൂപയുടെ നിക്ഷേപവും 2,30,847 തൊഴിലവസരവും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. മീറ്റ് ദ ഇൻവെസ്റ്രേഴ്സിലൂടെ 800 കോടി രൂപയുടെ പുതിയ നിക്ഷേപ വാഗ്ദാനവും ലഭിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള കർമ്മപദ്ധതിയുടെ തുടർച്ചയാണ് രണ്ടാം പിണറായി സർക്കാരിന്റെ കീഴിലും നടക്കുന്നത്.

സംരംഭകരുടെ പരാതികൾ ലഘൂകരിക്കാനും പരാതിപരിഹാര സംവിധാനം കൊണ്ടുവന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

X
Top