സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ആഗോള സാധ്യതകള്‍ക്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പരിശ്രമിക്കണമെന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍

തിരുവനന്തപുരം: ആഗോള രാഷ്ട്രീയ മാറ്റങ്ങള്‍ വിപണികളെ പരിവര്‍ത്തനപ്പെടുത്തുന്ന സാഹചര്യത്തില്‍, ലോക വ്യാപകമായി വളരുന്നതിന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ മറ്റ് രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് യൂറോപ്പില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള നയതന്ത്ര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ ഏഴാം പതിപ്പില്‍ ‘അതിരുകളില്ലാത്ത വ്യാപാരം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫിന്‍ലാന്‍ഡില്‍ നിരവധി അവസരങ്ങളുണ്ടെങ്കിലും വിപണി ചെറുതും ചെലവേറിയതുമാണെന്ന് മുംബൈയിലെ ഫിന്‍ലാന്‍ഡ് കോണ്‍സല്‍ ജനറല്‍ എറിക് അഫ് ഹോള്‍സ്‌റ്റോം പറഞ്ഞു. അതേസമയം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവിടെയുള്ള കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് യൂറോപ്യന്‍ വിപണി ലക്ഷ്യമിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതേ അഭിപ്രായത്തിലൂന്നി സംസാരിച്ച ഇന്ത്യയിലെ സ്വിസ്‌നെക്‌സ് സിഇഒയും കോണ്‍സല്‍ ജനറലുമായ ഏയ്ഞ്ചല ഹോങ്കര്‍ ഇന്ത്യക്കാര്‍ക്ക് സാങ്കേതികവിദ്യയിലും വിദ്യാഭ്യാസത്തിലും ധാരാളം അവസരങ്ങള്‍ നല്‍കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചു. പുതിയതായി ആരംഭിച്ച ക്വാണ്ടം കമ്പ്യൂട്ടിംഗ് കേന്ദ്രം ഗവേഷകര്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ഇത് പൊതുവിപണിക്ക് വേണ്ടിയുള്ളതല്ലെങ്കിലും ഭാവിയിലേക്ക് വളരുന്ന സാങ്കേതികവിദ്യയാണെന്നും ഇതില്‍ മറ്റുള്ളവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡിന് താത്പര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള ബന്ധത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന കാനഡ, ഇന്ത്യയില്‍ കൂടുതല്‍ സാന്നിധ്യവും സഹകരണവും ലക്ഷ്യമിടുന്നതായി ബംഗളൂരുവിലെ കാനഡ കോണ്‍സുലേറ്റ് ജനറല്‍ മാര്‍ട്ടിന്‍ ബറാട്ട് പറഞ്ഞു.

കാനഡയില്‍ വലിയ ഇന്ത്യന്‍ സമൂഹമുണ്ടെങ്കിലും സിഖുകാരുമായാണ് കൂടുതല്‍ സഹകരിക്കുന്നതെന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരുമായി ബന്ധം ശക്തമാക്കുന്നതിന് കാനഡ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലേക്കുള്ള വാതിലാണ് തന്റെ രാജ്യമെന്നും യൂറോപ്യന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങള്‍ അവിടെ ലഭ്യമാണെന്നും ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണര്‍ ഹാന്‍സ് ഹോര്‍ട്ട്‌നഗല്‍ പറഞ്ഞു. യൂറോപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പ് അവിടെയുള്ള സംസ്‌കാരവും സംവിധാനങ്ങളും മനസിലാക്കണമെന്നും അല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

X
Top