Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

അനർഹമായി കണ്ടെത്തിയ 63,958 മുൻഗണനാ റേഷൻ കാർഡുടമകളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 7.34 കോടി

കാസർകോ‍ട്: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽ നിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്പരം രൂപ.

സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്.

ഇ. ചന്ദ്രശേഖരൻ എം.എൽ.എ.യുടെ ചോദ്യത്തിന് നിയമസഭയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചതാണിക്കാര്യം.

നേരിട്ടും ടെലിഫോൺ പരാതി സെല്ലിലൂടെയും അനർഹരെപ്പറ്റി വിവരം കൈമാറാം. ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/റേഷനിങ് ഇൻസ്പെക്ടറാണ് ഫീൽഡ് തല പരിശോധന നടത്തി അനർഹരെ കണ്ടെത്തുന്നത്.

ദുരുപയോഗംചെയ്ത സാധനങ്ങളുടെ കമ്പോളവില പിന്നീട് പിഴയായി ഈടാക്കി കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും.

ജില്ല മുൻഗണനാ കാർഡുകൾ തിരികെക്കൊടുത്തവർ പിഴത്തുക
തിരുവനന്തപുരം 3176 2282301
കൊല്ലം 761 2055591
ആലപ്പുഴ 10694 1071345
പത്തനംതിട്ട 5351 2376804
കോട്ടയം 125 681781
ഇടുക്കി 504 619244
എറണാകുളം 3110 6044550
തൃശ്ശൂർ 5166 16356129
പാലക്കാട് 6465 10816567
കോഴിക്കോട് 1863 3358096
മലപ്പുറം 11193 19554416
വയനാട് 7042 1151911
കണ്ണൂർ 1601 5409956
കാസർകോട് 6907 1697086

X
Top