ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം മത്സരാധിഷ്ഠിതമാകണം: മന്ത്രി പി. രാജീവ്

ആലപ്പുഴ: പൊതുമേഖല സ്ഥാപനങ്ങൾ ലാഭം ഉണ്ടാക്കുന്നതും മത്സരാധിഷ്ഠിതവുമായ രീതിയിലാകണം പ്രവർത്തിക്കേണ്ടതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി) കീഴിലെ ഓങ്കോളജി ഫാർമ പാർക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 30 വർഷം ഐ.ടിയാണ് ലോകം ഭരിച്ചതെങ്കിൽ അടുത്ത 30 വർഷം ബയോളജിയും ബയോടെക്‌നോളജിയുമായിരിക്കും ലോകം ഭരിക്കുക. അത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.

ഇതിൽ പ്രധാന പങ്ക് വഹിക്കാൻ കെ.എസ്.ഡി.പിക്ക് കഴിയും. പൊതുമേഖല സ്ഥാപനങ്ങൾ എപ്പോഴും സർക്കാരിനെ ആശ്രയിച്ചു നിൽക്കാൻ പാടില്ല. ഒരു ഘട്ടത്തിൽ സർക്കാർ സഹായം ആവശ്യമായിരിക്കുമെങ്കിലും പിന്നീട് സർക്കാരിനെ സഹായിക്കുന്ന രൂപത്തിലേക്ക് ശക്തിപ്പെടണം.

നിലവിൽ കാൻസറിനടക്കമുള്ള വില കൂടിയ മരുന്നുകൾ ഇറക്കുമതി ചെയ്യുകയാണ്. ഇവ സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിക്കാനായാൽ ചികിത്സാച്ചെലവിന്റെ ഭാരം കുറയ്ക്കാനാവും.

പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇതിൽ പ്രധാന പങ്കുവഹിക്കാൻ കെ.എസ്.ഡി.പിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി.

X
Top