യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

കേരളം വീണ്ടും കടമെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴി 1000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഇതിനായുള്ള ലേലം മെയ് 6ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക വിതരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണ് വായ്പ. മെയ് മാസത്തെ ക്ഷേമപെന്‍ഷനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ഒരു കുടിശ്ശിക ഗഡുകൂടി വിതരണം ചെയ്യുമെന്നാണ് ധനവകുപ്പ് പ്രഖ്യാപിച്ചിരുന്നത്.

ഈ ആവശ്യത്തിനാണ് കടമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച മുന്‍പ് സര്‍ക്കാര്‍ 2000 കോടി രൂപ കടമെടുത്തിരുന്നു.

X
Top