ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ കേരളവും; പട്ടികയുമായി ന്യൂയോര്‍ക്ക് ടൈംസ്

2023ല് നിര്ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില് ഒന്നായി കേരളത്തെയും തിരഞ്ഞെടുത്ത് ന്യൂയോര്ക്ക് ടൈംസ്. പട്ടികയില് പതിമൂന്നാമതായാണ് ന്യൂയോര്ക്ക് ടൈംസ് കേരളത്തെ ഉള്പ്പെടുത്തിയിരിക്കുന്നത്.

അതിമനോഹരമായ കടല്ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്നും ന്യൂയോര്ക്ക് ടൈംസ് വ്യക്തമാക്കുന്നു.

വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ചും സര്ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോര്ക്ക് ടൈംസ് പ്രത്യേകം പരാമര്ശിച്ചിട്ടുണ്ട്.

ഇന്ത്യയില് നിന്നും കേരളമാണ് പട്ടികയില് ഉള്പ്പെട്ട ഏക സംസ്ഥാനം. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള് നല്കി വരുന്ന പിന്തുണ തുടര്ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

X
Top