വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

എംഎസ്എംഇ, സ്റ്റാർട്ടപ്പുകളുടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ കേരള സൈബർ സുരക്ഷാ ഉച്ചകോടി

കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി നടത്തുന്നു. ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ നടക്കുന്ന ഉച്ചകോടി വ്യവസായ മന്ത്രി പി രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹകരണത്തോടെ മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ് 9 ഇൻഫോടെക് ആണ് ഉച്ചകോടി നടത്തുന്നത്.

സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംരംഭങ്ങളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായങ്ങളുടെ ഡിജിറ്റൽ നയരൂപീകരണത്തിൽ സൈബർ സുരക്ഷ ഒരു നിർണായക ഘടകമായി മാറുന്നതിലേക്കാണ് ഉന്നതതലത്തിലുള്ള ഈ പങ്കാളിത്തം വിരൽ ചൂണ്ടുന്നത്. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. സിഐഐ, ടൈ-കേരള, കെഎംഎ, കൊച്ചി ചേംബർ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ ഉച്ചകോടിയുടെ ഭാഗമാകും.

നൂതനമായ കൂട്ടായ്മകളിലൂടെ കേരളത്തിന്റെ സൈബർ ഇക്കോസിസ്റ്റത്തെ ആഗോള തലത്തിലേക്ക് ഉയർത്താനാണ് ഉച്ചകോടി ശ്രമിക്കുന്നത്. സൈബർ ആക്രമണങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ പങ്കുവെക്കുന്ന ‘ലൈവ് അറ്റാക്ക് സിമുലേഷൻ & റെസിലിയൻസ് വർക്ക്ഷോപ്പ് ഉച്ചകോടിയിലെ പ്രധാന ആകർഷണമാണ്. എംഎസ്എംഇകളുടെ വളർച്ചയ്ക്ക് സൈബർ സുരക്ഷ എങ്ങനെ സഹായിക്കും എന്ന വിഷയത്തിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലെ സാങ്കേതിക നേതൃത്വം എന്ന വിഷയത്തിലും പാനൽ ചർച്ചകൾ നടക്കും. ആറ് രാജ്യങ്ങളിൽ സാന്നിധ്യമുള്ള എഫ് 9 ഇൻഫോടെക്, ചെറുകിട സംരംഭങ്ങൾക്കായി സൗജന്യ സൈബർ സുരക്ഷാ വിലയിരുത്തലുകളും ബോധവത്കരണ ശില്പശാലകളും നടത്തും.

X
Top